Quantcast

"നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ" പെര്‍ഫ്യൂമിലെ ആദ്യഗാനം റിലീസ് ചെയ്തു

ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഹരിദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

MediaOne Logo

  • Published:

    3 Nov 2020 3:01 AM GMT

നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ  പെര്‍ഫ്യൂമിലെ ആദ്യഗാനം റിലീസ് ചെയ്തു
X

മലയാളസിനിമയില്‍ ഇതാ വീണ്ടും ചിത്രവസന്തം.. ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര പാടിയ പുതിയ ഗാനം റിലീസ് ചെയ്തു. ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഹരിദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സംഗീതം ഒരുക്കിയത് മലയാളത്തിലെ രാജേഷ് ബാബു കെ യാണ്. ഗാനത്തിന്‍റെ രചന അഡ്വ. ശ്രീരഞ്ജിനി. മോത്തി ജേക്കബ് പ്രൊഡക്ഷന്‍സും നന്ദന മുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന പെര്‍ഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത് , സുധി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. രചന- കെ.പി സുനില്‍, ക്യാമറ- സജേത്ത് മേനോന്‍, മറ്റ് ഗാനങ്ങളുടെ രചന ശ്രീകുമാരന്‍ തമ്പി, സുധി , സജിത്ത് കറ്റോട്, ഗായകര്‍- കെ എസ് ചിത്ര, പി കെ സുനില്‍കാമാര്‍ കോഴിക്കോട് ,രഞ്ജിനി ജോസ്, മധുശ്രീ നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, എഡിറ്റര്‍- അമൃത് ലൂക്ക, സൗണ്ട് ഡിസൈന്‍- പ്രബല്‍ കൂസും, പി ആര്‍ ഒ - പി ആര്‍ സുമേരന്‍

TAGS :

Next Story