Quantcast

'മോന്തി തീരും നേരം മുന്നേ ചായ മോന്തി തീർക്കണം'; ചായപ്പാട്ടുമായി മുഹ്സിന്‍ പരാരിയും സിത്താരയും; വീഡിയോ

നേരത്തെ ശബ്ദമായി മാത്രം കേട്ട സിത്താരയുടെ ചായപ്പാട്ടാണ് നാടന്‍ ചായകടയുടെ പശ്ചാത്തലത്തില്‍ പാടി മനോഹര വീഡിയോ ആയി പുറത്തിറക്കിയത്

MediaOne Logo

  • Published:

    12 Dec 2020 2:07 PM GMT

മോന്തി തീരും നേരം മുന്നേ ചായ മോന്തി തീർക്കണം; ചായപ്പാട്ടുമായി മുഹ്സിന്‍ പരാരിയും സിത്താരയും;  വീഡിയോ
X

ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങി പിന്നീട് വലിയ ഹിറ്റായി മാറിയ ഗായിക സിത്താര കൃഷ്ണകുമാറിന്‍റെ ചായപ്പാട്ട് പുതിയ ദൃശ്യഭാഷയോടെ പുറത്തിറങ്ങി. നേരത്തെ ശബ്ദമായി മാത്രം കേട്ട സിത്താരയുടെ ചായപ്പാട്ടാണ് നാടന്‍ ചായകടയുടെ പശ്ചാത്തലത്തില്‍ പാടി മനോഹര വീഡിയോ ആയി പുറത്തിറക്കിയത്. 'മോന്തി തീരും നേരം മുന്നേ ചായ മോന്തി തീർക്കണം അന്റെ നോവുനാട്ടിന്ന് കൊണ്ടുവന്ന കമ്പിളി പുതയ്ക്കണം ജോറിലൊന്നുറങ്ങണം പൂതിതീർത്തുറങ്ങണം....’ എന്ന മനോഹരമായ വരികള്‍ രചിച്ചിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന്‍ പരാരിയാണ്. സിത്താര തന്നെയാണ് ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. വണ്ടര്‍വാള്‍ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. അജന്‍ ആര്‍.എസ് ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

ഗിത്താര്‍ ലിബോയ് കൃപേഷ്, മഹേഷ് എസ്.ആര്‍ ആന്റ് ടീം ആണ് ക്യാമറ. എഡിറ്റിംഗ് ആല്‍ബി നടരാജ്. നേരത്തെ തമാശ, ഹലാല്‍ ലൗ സ്റ്റോറി എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും മുഹ്സിന്‍ പരാരി വരികള്‍ എഴുതിയിരുന്നു. ഹലാല്‍ ലൗ സ്റ്റോറിയിലെ സുന്ദരനായവനെ സുബ്ഹാനള്ള എന്ന് തുടങ്ങുന്ന ഗാനം വലിയ ഹിറ്റായിരുന്നു.

TAGS :

Next Story