Quantcast

ആഗോള സീരീസ് വിപണി പിടിക്കാന്‍ തുര്‍ക്കി; പുതിയ സീരീസിന്‍റെ ചിത്രീകരണം ഖത്തറില്‍

കോവിഡ് നിയന്ത്രണങ്ങളോടെയാണ് ഖത്തറില്‍ ചിത്രീകരണം നടക്കുന്നത്

MediaOne Logo

  • Published:

    19 Dec 2020 7:37 PM IST

ആഗോള സീരീസ് വിപണി പിടിക്കാന്‍ തുര്‍ക്കി; പുതിയ സീരീസിന്‍റെ ചിത്രീകരണം ഖത്തറില്‍
X

ലോകശ്രദ്ധ നേടിയ തുര്‍ക്കിഷ് സീരീസായിരുന്നു 'ഡിറിലിസ് എർത്തുഗ്രുൽ ഗാസി'. 1299 മുതൽ 1923 വരെ നിലനിന്നിരുന്ന ഓട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഉസ്മാൻ ഒന്നാമന്റെ പിതാവ് എർത്തുഗ്രുൽ ഗാസിയുടെ വീരസാഹസിക കൃത്യങ്ങളിലൂന്നിയുള്ള ടിവി സീരീസാണ് 'ഡിറിലിസ് എർത്തുഗ്രുൽ ഗാസി'. സീരീസിന്റെ ജനപ്രിയത തുര്‍ക്കി എന്ന രാജ്യത്തെ ലോക വിനോദ മേഖലയില്‍ അടയാളപ്പെടുത്തുന്നതായിരുന്നു. ഇപ്പോഴിതാ തുര്‍ക്കിയില്‍ നിന്നുള്ള ഒരു സീരീസിന്‍റെ ചിത്രീകരണം ഖത്തറില്‍ നടക്കുന്നതായിട്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. 'നിനക്കായി ഞാന്‍ ഒരുപാട് കാത്തിരുന്നു' എന്ന് അര്‍ത്ഥമുള്ള 'സേനി കോക് ബെകിള്‍ഡം' എന്ന പേരുള്ള സീരീസ് ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയിലാണ് ചിത്രീകരണം നടക്കുന്നത്. കഥയുടെ ഒരു ഭാഗം ഗള്‍ഫില്‍ നടക്കുന്നതിനാലാണ് ഖത്തറില്‍ ചിത്രീകരിക്കുന്നതെന്ന് 'ഡെയിലി സബാഹ്' റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് നിയന്ത്രണങ്ങളോടെയാണ് ഖത്തറില്‍ ചിത്രീകരണം നടക്കുന്നത്.

പ്രശസ്ത തുര്‍ക്കിഷ് താരങ്ങളായ ഓസ്ജാന്‍ ഡെനിസ്, ഇറം ഹെല്‍വെഷിഗ്ളു എന്നിവരാണ് സീരീസില്‍ അഭിനയിക്കുന്നത്. തുര്‍ക്കിയിലും ഖത്തറിലുമായി നടക്കുന്ന പ്രണയകഥയാണ് സീരീസിന്‍റെ പശ്ചാത്തലം.

ये भी पà¥�ें- 448 എപ്പിസോഡുകളുള്ള 'എർത്തുഗ്രുൽ' നാല്‍പത് ദിവസം കൊണ്ട് കണ്ട് പൂര്‍ത്തിയാക്കിയെന്ന് ഷാഹിദ് അഫ്രീദി

തുര്‍ക്കിയുടെ സംസ്കാരവും ടൂറിസം സാധ്യതകളും പ്രചരിപ്പിക്കുന്ന തുര്‍ക്കിഷ് ഷോകള്‍ 140ന് മുകളില്‍ രാജ്യങ്ങളിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. 350 മില്യണ്‍ ഡോളറിന് മുകളിലാണ് തുര്‍ക്കി സീരീസ് നിര്‍മാണത്തിന് മാത്രമായി ചെലവഴിക്കുന്നത്. ആഗോള ടി.വി സീരീസ് നിര്‍മാണത്തില്‍ തുര്‍ക്കിയുടെ സ്ഥാനം രണ്ടാമതാണ്. ഒന്നാം സ്ഥാനത്ത് ഹോളിവുഡ് വിനോദ വിപണിയാണ്.

TAGS :

Next Story