Quantcast

'റാഞ്ചോയെയും ഫര്‍ഹാനെയും വൈറസ് പിടിച്ചു, ഇത്തവണ രാജു ഒപ്പം വേണ്ട'

ആമിറിന് പിന്നാലെ മാധവനും കോവിഡ്

MediaOne Logo

Web Desk

  • Published:

    25 March 2021 11:12 AM GMT

റാഞ്ചോയെയും ഫര്‍ഹാനെയും വൈറസ് പിടിച്ചു, ഇത്തവണ രാജു ഒപ്പം വേണ്ട
X

ബോളിവുഡ് താരം ആമിർ ഖാന് ഇന്നലെ കോവിഡ് പിടിപെട്ടു. പിന്നാലെ നടൻ മാധവനും കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം മാധവന്‍ അറിയിച്ചത് 3 ഇഡിയറ്റ്സ് എന്ന സിനിമ ഓര്‍മിപ്പിച്ചാണ്.

റാഞ്ചോ, ഫര്‍ഹാന്‍, രാജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് 3 ഇഡിയറ്റ്സ്. റാഞ്ചോ ആയി ആമിര്‍ ഖാനും ഫര്‍ഹാനായി മാധവനും രാജു രസ്തോഗിയായി ശര്‍മാന്‍ ജോഷിയുമാണ് എത്തിയത്. ഈ സിനിമയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് മാധവന്‍ ട്വീറ്റ് ചെയ്തതിങ്ങനെ-

ഫർഹാൻ എന്നും റാഞ്ചോയ്ക്കൊപ്പമായിരുന്നു. വൈറസ് (3 ഇഡിയറ്റ്സിലെ പ്രിൻസിപ്പലിന്‍റെ ഇരട്ടപ്പേര്) എന്നും ഞങ്ങളുടെ പിറകേയും. പക്ഷേ ഇത്തവണ വൈറസ് ഞങ്ങളെ ശരിക്കും പിടിച്ചു. പക്ഷേ എല്ലാവരും സുഖമായിരിക്കുന്നു. എന്തായാലും ഇക്കാര്യത്തിൽ ഞങ്ങളുടെ കൂട്ടുകാരൻ രാജു ഒപ്പം വേണ്ട. എല്ലാ സ്നേഹത്തിനും നന്ദി. ആരോഗ്യം വീണ്ടെടുക്കുന്നു.

2009ല്‍ റിലീസ് ചെയ്ത 3 ഇഡിയറ്റ്സ് സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. രാജ്കുമാര്‍ ഹിറാനിയാണ് സിനിമ സംവിധാനം ചെയ്തത്. കരീന കപൂര്‍ ആയിരുന്നു നായിക.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story