Quantcast

ജോജുവും പൃഥിരാജും ഒന്നിക്കുന്ന ത്രില്ലര്‍; 'സ്റ്റാര്‍' ട്രെയിലര്‍ കാണാം

മെഗാസ്റ്റാർ മമ്മൂട്ടിയും ദിലീപും, ജയറാമും ചേർന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Published:

    4 April 2021 6:01 AM GMT

ജോജുവും പൃഥിരാജും ഒന്നിക്കുന്ന ത്രില്ലര്‍; സ്റ്റാര്‍ ട്രെയിലര്‍ കാണാം
X

'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സ്റ്റാര്‍'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ജോജു ജോര്‍ജ്ജും, പൃഥിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ട്രെയിലര്‍ മെഗാസ്റ്റാർ മമ്മൂട്ടിയും ദിലീപും, ജയറാമും ചേർന്നാണ് പുറത്തിറക്കിയത്. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥിരാജ് അഭിനയിക്കുന്നത്.

അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. ഗായത്രി അശോക്, സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണൻ്റേതാണ് വരികൾ. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണൻ എസ് അച്യുതൻ എന്നിവര്‍ ചിത്രസംയോജനം നിർവ്വഹിക്കുന്നു. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്. സ്റ്റിൽസ്- അനീഷ് അർജ്ജുൻ, ഡിസൈൻസ്- 7കോം, ഡിജിറ്റൽ പി ആർ ഓ അരുൺ പൂക്കാടൻ, ഓൺലൈൻ കോർഡിനേറ്റർ അഭിജിത് മുവാറ്റുപുഴ.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story