Quantcast

'നമ്മുടെ ഡോക്ടർമാർ'; നവീന്‍റെയും ജാനകിയുടെയും വീഡിയോ പങ്കുവെച്ച് സ്നേഹം അറിയിച്ച് ആയുഷ്മാന്‍ ഖുറാന

'നമ്മുടെ ഡോക്ടര്‍മാര്‍' എന്ന് കുറിച്ച് ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലാണ് സ്നേഹം പങ്കുവെച്ചത്

MediaOne Logo

Web Desk

  • Published:

    9 April 2021 1:08 PM GMT

നമ്മുടെ ഡോക്ടർമാർ; നവീന്‍റെയും ജാനകിയുടെയും വീഡിയോ പങ്കുവെച്ച് സ്നേഹം അറിയിച്ച് ആയുഷ്മാന്‍ ഖുറാന
X

വലതുപക്ഷ വിദ്വേഷ പ്രചാരണത്തിനിരയായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീനും ജാനകിയും ചുവടുവെച്ച ഡാന്‍സ് പങ്കുവെച്ച് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. 'നമ്മുടെ ഡോക്ടര്‍മാര്‍' എന്ന് കുറിച്ച് ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലാണ് സ്നേഹം പങ്കുവെച്ചത്. ഇന്ത്യാകള്‍ച്ചറല്‍ ഹബ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പങ്കുവെച്ച വീഡിയോയാണ് താരം പങ്കുവെച്ചത്. 'സുരക്ഷിതമായ ലോകത്തിന് വേണ്ടി ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരം' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തൃശൂർ മെ‍ഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും കോളേജ് വരാന്തയില്‍ വെച്ച് കളിച്ച 30 സെക്കൻഡ് നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്‍റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവെച്ച വീഡിയോ ആണു തരംഗം തീർത്തത്. എന്നാൽ, ഇതിനെതിരെ കഴിഞ്ഞ ദിവസം ലവ് ജിഹാദ് ആരോപണം ഉയരുകയായിരുന്നു. കൃഷ്ണരാജ് എന്നയാളാണ് നവീന്റെയും ജാനകിയുടെയും നൃത്തത്തിൽ 'എന്തോ ഒരു പന്തികേട് മണക്കുന്നു' - എന്ന തരത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് പിന്നീട് ഉയര്‍ന്നത്. എസ്.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്തുവരികയും ചെയ്തിരുന്നു.

മാനന്തവാടി സ്വദേശി റസാഖിന്‍റെയും ദിൽഷാദയുടെയും മകനാണ് നവീൻ റസാഖ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്‍റെയും ചൈൽഡ് ഡവലപ്‌മെന്‍റ് സെന്‍ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ് ജാനകി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story