Quantcast

' നേരത്തെ പറഞ്ഞതല്ലേ ഞങ്ങൾ കപ്പ് നേടാനാണ് വന്നതെന്ന് ' 83 ന്റെ ട്രെയിലർ പുറത്തിറങ്ങി

റിലയൻസ് എന്റർടെയ്ൻമെന്റ്‌സ് നിർമിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.

MediaOne Logo

Web Desk

  • Updated:

    2021-12-01 06:46:29.0

Published:

30 Nov 2021 5:19 AM GMT

 നേരത്തെ പറഞ്ഞതല്ലേ ഞങ്ങൾ കപ്പ് നേടാനാണ് വന്നതെന്ന്  83 ന്റെ ട്രെയിലർ പുറത്തിറങ്ങി
X

മുൻ ഇന്ത്യൻ നായകൻ കപിൽദേവിന്റ ജീവിതകഥയും 1983 ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെയും അടിസ്ഥാനമാക്കിയുള്ള ബോളിവുഡ് ചിത്രമായ '83' ന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രശസ്ത ബോളിവുഡ് സംവിധായകൻ കബീർ ഖാനാണ് ചിത്രത്തിന്റെ സംവിധാനവും നിർമാണവും നിർവഹിക്കുന്നത്. റൺവീർ സിങാണ് ചിത്രത്തിൽ കപിൽദേവായി വേഷമിടുന്നത്.

പങ്കജ് ത്രിപാഠി, ബൊമാൻ ഇറാനി, സാക്വിബ് സലിം, ഹാർഡി സന്ധു, താഹിർ രാജ് ഭാസിൻ, ജതിൻ സർന തുടങ്ങിയവരും അഭിനയിക്കുന്നു.


ഇന്ത്യയുടെ ലോകകപ്പ് വിജയ മാച്ച് ചിത്രത്തിൽ പുനരാവിഷ്‌കരിച്ചതായി ട്രെയിലറിൽ കാണാം. ഡിസംബർ 24ന് ചിത്രം തിയറ്ററുകളിലെത്തും. റിലയൻസ് എന്റർടെയ്ൻമെന്റ്‌സ് നിർമിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രം മലയാളത്തിലെത്തിക്കുന്ന നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.

Summary: 83 movie official trailer released

TAGS :

Next Story