Quantcast

സൂരജ് സന്തോഷിന്‍റെ ശബ്ദത്തില്‍ മനോഹര ഗാനം; 'വിവേകാനന്ദൻ വൈറലാണ്' വീഡിയോ പുറത്ത്

കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും കമൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-01-20 12:13:15.0

Published:

18 Jan 2024 9:22 AM GMT

A beautiful song in the voice of Suraj Santhosh; Vivekanandan is on air video out
X

ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രമാകുന്ന 'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'ചാഞ്ചാടി ചാഞ്ഞേ ചാഞ്ചാടി' എന്ന ഗാനമാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ബിജിബാലിന്റെ സംഗീത സംവിധാനത്തിലൊരുങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. ഹരിനാരായണൻ ബി.കെയുടെതാണ് വരികൾ. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും കമൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സ്വാസിക, ഗ്രേസ് ആന്റണി , മെറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 19 ന് ചിത്രം തിയേറ്ററുകളിലെത്തും.

പ്രകാശ് വേലായുധനാണ് ക്യാമറ. രഞ്ജൻ എബ്രഹാമിന്റേതാണ് എഡിറ്റിംഗ്. കോ-പ്രൊഡ്യൂസേഴ്‌സ് - കമലുദ്ധീൻ സലീം, സുരേഷ് എസ് ഏ കെ, ആർട്ട് ഡയറക്ടർ - ഇന്ദുലാൽ, വസ്ത്രാലങ്കാരം - സമീറാ സനീഷ്, മേക്കപ്പ് - പാണ്ഡ്യൻ, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബഷീർ കാഞ്ഞങ്ങാട്, സ്റ്റിൽ ഫോട്ടോഗ്രാഫർ - സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷൻ ഡിസൈനർ - ഗോകുൽ ദാസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - എസ്സാൻ കെ എസ്തപ്പാൻ, പ്രൊഡക്ഷൻ മാനേജർ - നികേഷ് നാരായണൻ, പി.ആർ.ഒ - വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.


TAGS :

Next Story