Quantcast

'ഒരുപാട് ടെന്‍ഷന്‍, ആദ്യ സിനിമ റിലീസ് ചെയ്യുന്ന ഫീല്'; വീഡിയോ പങ്കുവെച്ച് ഭാവന

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' ആണ് ഭാവനയുടെ അടുത്ത സിനിമ

MediaOne Logo

Web Desk

  • Updated:

    2023-02-24 13:54:58.0

Published:

24 Feb 2023 1:45 PM GMT

Bhavana, Ntikkakkakkoru Premandaarnnu, Sharaf U Dheen, ഭാവന, ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്, ഷറഫുദ്ദീന്‍
X

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയിലൂടെ ഭാവന തിരിച്ചുവന്നിരിക്കുകയാണ്. ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തതിന് പിന്നാലെ വീഡിയോയിലൂടെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഭാവന. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ഒരുപാട് ടെന്‍ഷനുണ്ടെന്നും ആദ്യ സിനിമ പുറത്തിറങ്ങുന്ന അതെ ഫീലാണ് ഇപ്പോഴുള്ളതെന്നും ഭാവന പറഞ്ഞു. എല്ലാവരുടെയും പിന്തുണ വേണമെന്നും തിയറ്ററുകളില്‍ പോയി തന്നെ സിനിമ കാണണമെന്നും ഭാവന ആവശ്യപ്പെട്ടു. നല്ലതും മോശമായതുമായ സിനിമാ റിവ്യൂകള്‍ പങ്കുവെക്കണമെന്നും ഭാവന അറിയിച്ചു.

അതെ സമയം ഭാവനയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം. നീണ്ടനാളുകൾക്ക് ശേഷമുള്ള തിരിച്ചുവരവിൽ ടൈഗർ ഷ്രോഫ്, മാധവൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, പാര്‍വതി തുടങ്ങിയവര്‍ ഭാവനയ്ക്ക് ആശംസകളുമായി എത്തി. പൃഥ്വിരാജിനൊപ്പം ആദം ജോണ്‍ എന്ന സിനിമയിലാണ് ഭാവന ഏറ്റവും ഒടുവില്‍ മലയാളത്തിലെത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' ആണ് ഭാവനയുടെ അടുത്ത സിനിമ.

'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയില്‍ ഷറഫുദ്ദീനാണ് നായക വേഷത്തിൽ എത്തുന്നത്. നവാഗതനായ ആദിൽ മൈമൂനത്താണ് സിനിമയുടെ സംവിധായകന്‍. എഡിറ്റിങ്ങും അദ്ദേഹമാണ് നിര്‍വഹിച്ചത്. അശോകൻ, സാദിഖ്, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അതിരി ജോ, അഫ്സാന ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അരുൺ റഷ്ദിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം ഒരുക്കിയത് ബിജിബാലാണ്. ബോണ്‍ഹോമി എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിച്ചത്.

TAGS :

Next Story