അവാര്‍ഡ് ഷോയിൽ നിത അംബാനിയെ ബാബി എന്ന് വിളിച്ച് ആലിയ; തൊട്ടടുത്ത നിമിഷം 'മാം' എന്ന് തിരുത്തി താരം
ആലിയയുടെ നാക്കുപിഴയെ ചൊല്ലി സോഷ്യൽമീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടായി

മുംബൈ: ഈയിടെ മുംബൈയിൽ നടന്ന ചേതക് സ്ക്രീൻ അവാര്‍ഡ്സ് 2026ൽ നടന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. അവതാരക ആലിയ ഭട്ടും റിലയൻസ് ഫൗണ്ടേഷൻ അധ്യക്ഷ നിത അംബാനിയും തമ്മിലുള്ള ചെറിയൊരു സംഭാഷണമാണ് ചര്‍ച്ചയായത്.
ആലിയ ആയിരുന്നു ഷോയുടെ അവതാരക. മികച്ച നടനുള്ള പുരസ്കാരം പ്രഖ്യാപിക്കാൻ ആലിയ നിതയെ വേദിയിലേക്ക് വിളിച്ചത് 'ബാബി' എന്ന് സംബോധന ചെയ്തുകൊണ്ടായിരുന്നു. സ്റ്റേജിലെത്തിയ നിത ഉടനെ തന്നെ ഹലോ ആലിയ എന്ന് വിളിച്ച് പുഞ്ചിരിക്കുകയും ചെയ്തു. തൊട്ടടുത്ത നിമഷം ആലിയ ' നിത മാം താങ്ക്യൂ സോ മച്ച്' എന്നു പറഞ്ഞ് തിരുത്തുകയും ചെയ്തു. രൺവീര്‍ സിങ്ങാണ് മികച്ച നടനായത്.
അതേസമയം ആലിയയുടെ നാക്കുപിഴയെ ചൊല്ലി സോഷ്യൽമീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടായി. അംബാനി കുടുംബത്തോടുള്ള അടുപ്പമാണ് ആലിയയുടെ വാക്കുകളിൽ പ്രതിഫലിച്ചതെന്നും അത് അറിയാതെ വന്നതാണെന്നുമായിരുന്നു ഒരു വിഭാഗത്തിന്‍റെ വാദം. എന്നാൽ തന്നെ ബാബി എന്ന് വിളിച്ചത് നിതക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതുകൊണ്ടാണ് ഒരു ചിരിയിലൂടെ അത് തിരുത്തിയതെന്നും മറ്റൊരു കൂട്ടര്‍ ചൂണ്ടിക്കാട്ടി.
Adjust Story Font
16

