ടൈം ട്രാവലുമായി ഷാജി പാപ്പൻ?; റിലീസ് തീയതി പ്രഖ്യാപിച്ച് ആട്-3
കഴിഞ്ഞ രണ്ടു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫാൻ്റസി-കോമഡി പശ്ചാത്തലത്തിലൂടെയാണ് ആട്-3 അവതരിപ്പിക്കുന്നത്

മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബജറ്റ് എപിക്-ഫാന്റസി ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2026 മാര്‍ച്ച് 19-നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവരാണ് നിർമിക്കുന്നത്. ഏകദേശം 50 കോടിയോളം രൂപ മുടക്കുമുതലിൽ നിർമ്മിക്കുന്ന ഈ ചിത്രം കഴിഞ്ഞ രണ്ടു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫാൻ്റസി - കോമഡി പശ്ചാത്തലത്തിലൂടെയാണ് അവതരിപ്പിക്കുന്നത്.
വലിയ കൗതുകങ്ങളാണ് ഈ ചിത്രത്തിൻ്റെ പിന്നിൽ ഒളിപ്പിച്ചിരിക്കുന്നത്. നിരവധി വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും ചിത്രത്തിലുണ്ട്. നിരവധി ഷെഡ്യൂകളിലായി 160 ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു.
പാലക്കാട്ട് ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിൽ ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ ,ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരാണ് പ്രധാന താരങ്ങൾ.
Adjust Story Font
16

