Quantcast

അതിവേഗം 50 കോടി; ലൂസിഫറിന്റെ റെക്കോർഡ് തകർത്ത് ആടുജീവിതം

പൃഥ്വിരാജ് തന്നെയാണ് ചിത്രം 50 കോടി ക്ലബ്ബിലെത്തിയ സന്തോഷം ആരാധകരെ അറിയിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-03-31 12:14:30.0

Published:

31 March 2024 5:40 PM IST

Adujeevitham Movie
X

റിലീസ് ചെയ്ത് നാലാം ദിവസം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച് പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. ഇതോടെ മലയാളത്തിൽ ഏറ്റവും വേ​ഗത്തിൽ 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രം എന്ന റെക്കോർഡാണ് ആടുജീവിതത്തിന്റെ പേരിലായത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ പേരിലായിരുന്നു നേരത്തേ 50 കോടി ക്ലബിൽ വേഗത്തിലെത്തിയതിന്റെ റെക്കോര്‍ഡ്. നാല് ദിവസം കൊണ്ടായിരുന്നു ലൂസിഫറും 50 കോടി ക്ലബിലെത്തിയത്.

ചിത്രം ആഗോളതലത്തിൽ 50 കോടി ക്ലബ്ബിലെത്തിയ സന്തോഷം പൃഥ്വിരാജ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇതിനോടനുബന്ധിച്ച് പ്രത്യേക പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.

മാർച്ച് 28 നായിരുന്നു ആടുജീവിതം പാൻ ഇന്ത്യൻ റിലീസായി തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആ​ഗോള കലക്ഷൻ. 1.7കോടിയാണ് തമിഴ്നാട്ടിലെ മൂന്ന് ദിവസത്തെ കലക്ഷൻ. തെലുങ്കിൽ നിന്ന് 1.05 കോടിയും കന്നഡയിൽ 0.1 കോടിയും ഹിന്ദി പതിപ്പ് 0.2 കോടിയും നേടിയിട്ടുണ്ട്.

TAGS :

Next Story