Quantcast

തമിഴ് നടനുമായി പ്രണയത്തിൽ; നടി നിക്കി ഗൽറാണി വിവാഹിതയാകുന്നു

ക്രിക്കറ്റ് ഇതിവൃത്തമായി വന്ന നിവിൻ പോളി ചിത്രം 1983ലൂടെയാണ് നിക്കി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്

MediaOne Logo

Web Desk

  • Updated:

    2022-03-19 05:30:22.0

Published:

19 March 2022 10:41 AM IST

തമിഴ് നടനുമായി പ്രണയത്തിൽ; നടി നിക്കി ഗൽറാണി വിവാഹിതയാകുന്നു
X

തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടിയാണ് നിക്കി ഗൽറാണി. ക്രിക്കറ്റ് ഇതിവൃത്തമായി വന്ന നിവിൻ പോളി ചിത്രം 1983ലൂടെയാണ് നിക്കി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. ചിത്രത്തിൽ മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരം താരം നേടിയിരുന്നു. പിന്നീട് ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രാജമ്മ@യാഹൂ, ധമാക്ക തുടങ്ങിയ ഒരുപിടി ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ഇതരഭാഷകളിൽ നിന്ന് മലയാളത്തിൽ സജീവമായ അപൂർവ്വം നടിമാരിൽ ഒരാൾ കൂടിയാണ് നിക്കി. നടിയുടെ വിവാഹം അടുത്തു തന്നെയുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴ് യുവനടൻ ആദിയുമായി നിക്കി ഗൽറാണി പ്രണയത്തിലാണ് എന്ന് വിവിധ സിനിമാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. വിവാഹനിശ്ചയം നടന്നെന്നും ചടങ്ങുകൾ വൈകാതെയുണ്ടാകുമെന്നും ചില റിപ്പോർട്ടുകളില്‍ പറയുന്നു.


2015ൽ പുറത്തിറങ്ങിയ യാഗവറിയനും നാൻ കാക്ക എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. പിന്നീട് മരഗദ നാണയം എന്ന ചിത്രത്തിലും ഒന്നിച്ചു. ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജയുടെ പിറന്നാൾ ആഘോഷത്തിനും നിക്കിയെത്തിയിരുന്നു.

എന്നാൽ വിവാഹ വാർത്തകളെ കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താൻ പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നും ധമാക്കയുടെ പ്രമോഷൻ പരിപാടിക്കിടെ നിക്കി പറഞ്ഞിരുന്നു. ആൾ ചെന്നൈ സ്വദേശിയാണ് എന്നു മാത്രമാണ് അവർ പറഞ്ഞിരുന്നത്.

TAGS :

Next Story