'അണ്ണന്‍റെ സമ്മാനം': സഹറൈഡര്‍ക്ക് 12 ലക്ഷത്തിന്‍റെ ബൈക്ക് സമ്മാനിച്ച് അജിത്ത്

'മോട്ടോർ സൈക്കിളിൽ നിങ്ങൾ ഏറ്റവും നല്ല ആളുകളെ കണ്ടുമുട്ടുന്നു. ഞാന്‍ ഏറ്റവും മികച്ച മനുഷ്യനെയാണ് കണ്ടുമുട്ടിയത്'

MediaOne Logo

Web Desk

  • Published:

    24 May 2023 3:50 PM GMT

Actor Ajith Kumar gifts BMW superbike worth Rs 12 lakh to fellow motorcycle enthusiast
X

ബൈക്കുകളും ബൈക്ക് റൈഡുകളും ഏറെ ഇഷ്ടപ്പെടുന്ന നടനാണ് അജിത്ത്. തന്‍റെ ബൈക്ക് റൈഡുകളുടെ സംഘാടകനായിരുന്ന സുഗത് സത്പതിക്ക് ആഡംബര ബൈക്ക് സമ്മാനിച്ചിരിക്കുകയാണ് അജിത്ത്. 12 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു എഫ്850 ആണ് അജിത്ത് സമ്മാനമായി നല്‍കിയത്. അണ്ണന്‍റെ സമ്മാനമാണിതെന്ന് സുഗത് സത്പതി പ്രതികരിച്ചു.

2022ൽ റൈഡ് സിക്കിമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോഴാണ് അജിത്തിനായി ട്രിപ്പ് ഓര്‍ഗനൈസ് ചെയ്തതെന്ന് സുഗത് സത്പതി പറഞ്ഞു. നേപ്പാള്‍, ഭൂട്ടാന്‍ ട്രിപ്പുകളില്‍ അജിത്തിനൊപ്പം സഹറൈഡറായിരുന്നു- "മോട്ടോർ സൈക്കിളിൽ നിങ്ങൾ ഏറ്റവും നല്ല ആളുകളെ കണ്ടുമുട്ടുന്നു. ഏറ്റവും മികച്ച മനുഷ്യനെയാണ് കണ്ടുമുട്ടിയതെന്ന് ഞാൻ പറയും. പ്രശസ്തി പരിഗണിക്കാതെ തന്നെ, അദ്ദേഹത്തിന്റെ വിനയവും സന്തോഷവും എന്നെ അത്ഭുതപ്പെടുത്തി. സൂപ്പർസ്റ്റാറിനുള്ളില്‍ ഒരു സിമ്പിള്‍ മനുഷ്യനുണ്ട്!"- സുഗത് സത്പതി പറഞ്ഞു.

ബൈക്കിന്റെ വീഡിയോ പങ്കിട്ട് സുഗത് എഴുതി- "ഇവിടെയുള്ള ഈ എഫ്850ജിഎസ് ഒരു മോട്ടോർ സൈക്കിൾ മാത്രമല്ല എനിക്ക്. അത് അദ്ദേഹം എനിക്ക് സമ്മാനിച്ചതാണ്. അതെ! ഒരുപാട് സ്നേഹത്തോടെ അണ്ണന്‍ എനിക്ക് നൽകിയ സമ്മാനമാണിത്. അദ്ദേഹം രണ്ടാമതൊന്ന് ആലോചിച്ചില്ല. ലോകമെമ്പാടും സഞ്ചരിക്കാന്‍ മനോഹരമായ ഒന്ന് എനിക്ക് ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്റെ ജീവിതത്തിൽ ഈ വ്യക്തിക്കുള്ള പങ്ക് വാക്കുകൾക്കതീതമാണ്. എനിക്ക് നല്ലത് മാത്രം വരാന്‍ ആഗ്രഹിക്കുന്ന, തിരിച്ച് ഒന്നും പ്രതീക്ഷിക്കാത്ത ഒരു ജ്യേഷ്ഠസഹോദരനാണ് അദ്ദേഹമെന്ന് എനിക്ക് അനുഭവപ്പെട്ടു. അണ്ണാ! നിങ്ങളോടൊപ്പം മൈലുകൾ സഞ്ചരിക്കാൻ കാത്തിരിക്കാനാവില്ല"

റൈഡ് ഫോർ മ്യൂച്വൽ റെസ്പെക്റ്റ് എന്ന് പേരിട്ടിരിക്കുന്ന ലോക പര്യടനത്തിന്റെ ആദ്യ ഷെഡ്യൂൾ അജിത്ത് പൂർത്തിയാക്കി. തുണിവ് എന്ന ചിത്രത്തിന്റെ റിലീസിന് ശേഷമാണ് അജിത് ബൈക്കില്‍ നേപ്പാളിലേക്ക് പോയത്. സെപ്റ്റംബറിൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും അദ്ദേഹം യാത്ര പുനരാരംഭിക്കും.

TAGS :

Next Story