നടന്‍ ജിപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
എതിരെ വരികയായിരുന്ന സ്കൂള്‍ വാനിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം

ചെറുതുരുത്തി : ടിവി അവതാരകനും ചലച്ചിത്ര താരവുമായ ജിപിയുടെ (ഗോവിന്ദ് പദ്മസൂര്യ) കാർ അപകടത്തിൽപ്പെട്ടു. ജിപി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട കാറിൽ ഇടിക്കുകയായിരുന്നു. ദേശമംഗലം പഞ്ചായത്തിലെ ആറങ്ങോട്ടുകരയില്‍ ഇന്നു രാവിലെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.
പട്ടാമ്പിയിൽ നിന്നും കൊച്ചിയിലേക്ക് ഷൂട്ടിങ്ങിനായി പോകുമ്പോഴായിരുന്നു അപകടം. എതിരെ വരികയായിരുന്ന സ്കൂള്‍ വാനിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ജിപിയുടെ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ചത്. ഇരുകാറുകളും ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല.
മുന്നിൽ പോകുകയായിരുന്ന ബൈക്ക് റോഡിന് നടുവിൽ പെട്ടെന്ന് ബ്രൈക്ക് ചെയ്ത് നിർത്തിയപ്പോൾ പിന്നാലെ വന്ന സ്കൂൾ വാൻ, കാർ എന്നിവ ചവിട്ടി നിർത്തി. അതിനിടെ എതിരെ വന്ന ജിപിയുടെ കാർ സ്കൂള്‍ ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. ചെറുതുരുത്തി പൊലീസ് സംഭവസ്ഥലത്തെത്തി. ജിപി സിനിമാ ഷൂട്ടിങ്ങിനായി കൊച്ചിയിലേക്ക് പോവുകയും ചെയ്തു.
Adjust Story Font
16

