Quantcast

ആദ്യമായാണ് ഇങ്ങനെയൊരു യാത്ര, സങ്കടം വരുന്നു: വിഡിയോയുമായി മാധവന്‍

ദുബൈയിലേക്കുള്ള യാത്രയുടെ ദൃശ്യങ്ങളാണ് മാധവന്‍ പങ്കുവെച്ചത്

MediaOne Logo

Web Desk

  • Updated:

    2021-08-11 15:13:42.0

Published:

11 Aug 2021 2:43 PM GMT

ആദ്യമായാണ് ഇങ്ങനെയൊരു യാത്ര, സങ്കടം വരുന്നു: വിഡിയോയുമായി മാധവന്‍
X

നടന്‍ മാധവന്‍റെ വിമാനയാത്രയുടെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. ഈ യാത്രയ്ക്കൊരു പ്രത്യേകതയുണ്ട്. കോവിഡ് പ്രതിസന്ധി കാരണം ആളൊഴിഞ്ഞ വിമാനത്താവളവും വിമാനവും. തന്‍റെ ജീവിതത്തിൽ ഇങ്ങനെയൊരു വിമാനയാത്ര നടത്തിയിട്ടില്ലെന്ന് മാധവന്‍ പറയുന്നു. ആ വിമാനത്തിലെ ഒരേയൊരു യാത്രക്കാരനായിരുന്നു മാധവന്‍.

ജൂലൈ 26ന് ദുബൈയിലേക്ക് നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് മാധവന്‍ പങ്കുവെച്ചത്. അമേരികി പണ്ഡിറ്റ് എന്ന സിനിമയുടെ ചിത്രീകരത്തിനായാണ് മാധവന്‍റെ യാത്ര. മാധവനെ കൂടാതെ ആ യാത്രയിലുണ്ടായിരുന്നത് വിമാനത്തിലെ ജീവനക്കാര്‍ മാത്രമാണ്.

വിമാനത്തിലൂടെ നടന്നാണ് മാധവന്‍ വിഡിയോ ചിത്രീകരിച്ചത്. വിമാനത്താവളത്തിന്‍റെ ദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. താന്‍ മാത്രമാണ് ആ സമയത്ത് യാത്രക്കാരനായി വിമാനത്താവളത്തില്‍ ഉണ്ടായിരുന്നതെന്ന് മാധവന്‍ ദൃശ്യത്തിലൂടെ കാണിച്ചുതരുന്നു.

'ഈ കാഴ്ച കണ്ട് ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു. എത്രയും പെട്ടെന്ന് ഈ അവസ്ഥക്കൊരു അന്ത്യം വരണമെന്ന് പ്രാർഥിക്കുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം എത്താന്‍ എല്ലാവര്‍ക്കും കഴിയട്ടെ'– വിഡിയോ പങ്കുവെച്ച് മാധവൻ കുറിച്ചു.

TAGS :

Next Story