Quantcast

'ഞെട്ടിപ്പോയി, വേദന തോന്നി': കിച്ച സുദീപ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ കുറിച്ച് പ്രകാശ് രാജ്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കിച്ച സുദീപ് ബസവരാജ് ബൊമ്മൈയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-04-06 04:53:41.0

Published:

6 April 2023 4:48 AM GMT

Actor Prakash Raj about Kannada superstar Kichcha Sudeep Declaring Support For BJP
X

Kichcha Sudeep, Prakash Raj

ബെംഗളൂരു: കന്നഡ സൂപ്പർസ്റ്റാർ കിച്ച സുദീപ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. കിച്ച സുദീപിന്റെ പ്രസ്താവന ഞെട്ടിച്ചെന്നും വേദന തോന്നിയെന്നും പ്രകാശ് രാജ് പ്രതികരിച്ചു. അടുത്ത മാസം നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കിച്ച സുദീപ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച സുദീപ്, പാർട്ടിക്കായി പ്രചാരണം നടത്തുമെന്നും എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമാണ് പറഞ്ഞത്- "ഞാൻ ബി.ജെ.പിക്ക് വേണ്ടി മാത്രമേ പ്രചാരണം നടത്തൂ. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല".

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ഗോഡ് ഫാദര്‍ എന്നാണ് ഇന്നലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കിച്ച സുദീപ് വിശേഷിപ്പിച്ചത്. ഏത് പാർട്ടിയിൽ ആയിരുന്നാലും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും കിച്ച സുദീപ് പറയുകയുണ്ടായി.

സുദീപ് ബി.ജെ.പിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ നേരത്തെ പ്രകാശ് രാജ് തള്ളിയിരുന്നു- "ഇത് കർണാടകയിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന നിരാശരായ ബി.ജെ.പിക്കാര്‍ പ്രചരിപ്പിച്ച വ്യാജ വാർത്തയാണെന്ന് ഞാൻ വിശ്വസിക്കുന്നു. കിച്ച സുദീപ് വിവേകമുള്ള പൌരനാണ്". എന്നാല്‍ കിച്ച സുദീപിന്‍റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് പ്രകാശ് രാജ് ഞെട്ടല്‍ രേഖപ്പെടുത്തിയത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരുവിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് പ്രകാശ് രാജ് പരാജയപ്പെട്ടിരുന്നു. മോദി സര്‍ക്കാരിന്‍റെയും ബി.ജെ.പിയുടെയും കടുത്ത വിമര്‍ശകനാണ് പ്രകാശ് രാജ്.





Summary- Actor Prakash Raj yesterday expressed shock over Kannada superstar Kichcha Sudeep extending support to the BJP ahead of next month's Karnataka state elections.

TAGS :

Next Story