Quantcast

'എൻ നെഞ്ചില്‍ കുടിയിരിക്കും': വൈറലായി വിജയ്‍യുടെ സെല്‍ഫി വീഡിയോ

സദസ്സിലിരിക്കുന്ന ആരാധകരെ കൂടി ഉള്‍പ്പെടുത്തി വിജയ് എടുത്ത സെല്‍ഫി വീഡിയോ ആണ് വൈറലായത്

MediaOne Logo

Web Desk

  • Published:

    25 Dec 2022 7:15 AM GMT

എൻ നെഞ്ചില്‍ കുടിയിരിക്കും: വൈറലായി വിജയ്‍യുടെ സെല്‍ഫി വീഡിയോ
X

സോഷ്യല്‍ മീഡിയയില്‍ തരംഗമായി നടന്‍ വിജയ്‍യുടെ സെല്‍ഫി വീഡിയോ. സദസ്സിലിരിക്കുന്ന ആരാധകരെ കൂടി ഉള്‍പ്പെടുത്തി വിജയ് എടുത്ത സെല്‍ഫി വീഡിയോ ആണ് വൈറലായത്. 'എൻ നെഞ്ചില്‍ കുടിയിരിക്കും' എന്ന തലക്കെട്ടോടെ വിജയ് തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

വാരിസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് എത്തിയതായിരുന്നു വിജയ്. തന്റെ ആരാധകരുടെ നിരന്തരമായ പിന്തുണയ്ക്ക് അദ്ദേഹം അഗാധമായ സ്നേഹവും നന്ദിയും പ്രകടിപ്പിച്ചു. തന്‍റെ കരിയറിന്‍റെ തുടക്കം മുതൽ താൻ തന്നോട് മാത്രമാണ് മത്സരിക്കുന്നതെന്നും വ്യക്തമാക്കി.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിസ്. മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് അദ്ദേഹം. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ.എല്‍ എഡിറ്റിങ്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ് നിര്‍മാണം. രശ്‍മിക മന്ദാനയാണ് വാരിസിലെ നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് സിനിമ എത്തുക. വാരിസ് പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും.

Summary- Thalapathy Vijay set the stage on fire at the Varisu audio launch with his inspirational speech. He also shared a breathtaking video with the crowd on his Twitter handle.

TAGS :

Next Story