Quantcast

രാഷ്ട്രീയ പാർട്ടിയുമായി വിജയ്; പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

പാർട്ടിയുടെ അധ്യക്ഷനായി വിജയ്‌യെ തിരഞ്ഞെടുത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    30 Jan 2024 8:17 AM GMT

Actor Thalapathy Vijay to launch political party soon, Actor Thalapathy Vijay chosen as president of his political party
X

വിജയ്

ചെന്നൈ: 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനൊരുങ്ങി തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ്. തമിഴ്‌നാട് കേന്ദ്രമായി ആരംഭിക്കുന്ന പാർട്ടിയുടെ അധ്യക്ഷനായി താരത്തെ തിരഞ്ഞെടുത്തതായാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. പേര് ഉൾപ്പെടെയുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിജയ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെയാണു സുപ്രധാന നീക്കം. പാർട്ടി തെരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വിജയ്‌യുമായി അടുത്ത വൃത്തം 'എൻ.ഡി.ടി.വി'യോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ 200 പേർ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു.

അധ്യക്ഷനു പുറമെ ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്ര നിർവാഹക സമിതിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. പാർട്ടിയുടെ പേരും രജിസ്‌ട്രേഷൻ നടപടിക്രമങ്ങളും തീരുമാനിക്കാൻ വിജയ്‌യെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുമുൻപ് താരം രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നും പാർട്ടിയുടെ പേരിൽ കഴകം എന്ന് ഉണ്ടാകുമെന്നും ഒരു അടുത്ത വൃത്തം വെളിപ്പെടുത്തി. തമിഴക മുന്നേറ്റ കഴകം(ടി.എം.കെ) എന്നാകും പാർട്ടിയുടെ പേരെന്നും സൂചനയുണ്ട്.

തെന്നിന്ത്യയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള വിജയ് സിനിമയ്ക്കു പുറമെ രാഷ്ട്രീയത്തിലും സജീവമാകുകയാണെന്ന വാർത്തകൾ സജീവമാകാൻ തുടങ്ങിയിട്ട് ഏറെനാളായിട്ടുണ്ട്. സാമൂഹിക പ്രവർത്തനരംഗത്ത് താരം സജീവമാണ്. അടുത്തിടെ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കാൻ നടത്തിയ പരിപാടിയിൽ നടത്തിയ പ്രസംഗം ശ്രദ്ധ നേടിയിരുന്നു. അംബേദ്കർ, പെരിയാർ, കാമരാജ് എന്നിവരെ വായിക്കാനായിരുന്നു വിജയ് വിദ്യാർത്ഥികളെ ഉപദേശിച്ചത്.

Summary: 'Thalapathy' Vijay to launch political party soon, chosen as president

TAGS :

Next Story