Quantcast

നടി ചിത്ര അന്തരിച്ചു

വിവിധ ഭാഷകളിലായി ചിത്ര നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-08-21 08:16:08.0

Published:

21 Aug 2021 8:58 AM IST

നടി ചിത്ര അന്തരിച്ചു
X

പ്രശസ്ത നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. തെന്നിന്ത്യയിലെ ഒട്ടുമിക്ക നായകര്‍ക്കൊപ്പവും ചിത്ര അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ വസതിയിലാണ് അന്ത്യം.

ആട്ടക്കലാശത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്. അമരം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ആറാം തമ്പുരാന്‍, ദേവാസുരം, കളിക്കളം, പഞ്ചാഗ്നി, മിസ്റ്റര്‍ ബട്‍ലര്‍, പാഥേയം, സാദരം, അദ്വൈതം, അടിവാരം, ഏകലവ്യന്‍ എന്നീ ചിത്രങ്ങളിലും വിവിധ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരനിലാണ് അവസാനമായി അഭിനയിച്ചത്.

കൊച്ചിയില്‍ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ല്‍ ജനിച്ചു. കൊച്ചി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിച്ചു. അച്ഛന്‍ മൈലാപ്പൂരില്‍ റെയില്‍വേയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നതിനാല്‍ പിന്നീട് ഐസിഎഫ് സ്‌കൂളിലാണ് പഠിച്ചത്. 1990ല്‍ ബിസിനസുകാരനായ വിജയരാഘവനെ വിവാഹം ചെയ്തു. മകൾ: മഹാലക്ഷ്മി.

TAGS :

Next Story