Quantcast

സഹപ്രവർത്തകരുടെയും കൂടെ പഠിച്ചവരുടെയും മരണവാർത്ത കേട്ടുണരുന്നു, കോവിഡ് ഒടുവിൽ അറിയാവുന്ന ആളുകളിലേക്ക് നുഴഞ്ഞുകയറി: കനിഹ

പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തിൽ അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു

MediaOne Logo

Web Desk

  • Published:

    4 May 2021 5:54 AM GMT

സഹപ്രവർത്തകരുടെയും കൂടെ പഠിച്ചവരുടെയും മരണവാർത്ത കേട്ടുണരുന്നു, കോവിഡ് ഒടുവിൽ അറിയാവുന്ന ആളുകളിലേക്ക് നുഴഞ്ഞുകയറി: കനിഹ
X

കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുള്ള നടിയാണ് കനിഹ. ലോക്ഡൌണ്‍കാലത്തെ വിശേഷങ്ങളും കനിഹ സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ കോവിഡ് തനിക്കറിയാവുന്ന ആളുകളെ കൂടി കവര്‍ന്നെടുത്തു എന്ന് പറയുകയാണ് താരം. കൂടെ പഠിച്ചവരുടെ മരണവാര്‍ത്ത കേട്ടാണ് പലപ്പോഴും ഉറക്കമുണരുന്നതെന്നും ആരോടും പകയും വിദ്വേഷവും വച്ചുപുലര്‍ത്തരുതെന്നും കനിഹയുടെ കുറിപ്പില്‍ പറയുന്നു.

കനിഹയുടെ കുറിപ്പ്

സത്യവും യാഥാർത്ഥ്യവും അതിതീവ്രമായി ബാധിക്കുന്നു.. കോവിഡ് ഒടുവിൽ എനിക്കറിയാവുന്ന ആളുകളുടെ കൂട്ടത്തിലേക്ക് നുഴഞ്ഞുകയറി.. അത് ഇനി ഞാൻ പത്രങ്ങളിൽ കാണുന്ന സംഖ്യകളല്ല.. സഹപ്രവർത്തകരുടെയും ഒപ്പം ഓർമ്മകൾ പങ്കിട്ടവരുടെയും RIP സന്ദേശങ്ങൾ കേട്ടുണരുന്നു.സ്കൂളിൽ കൂടെ പഠിച്ചവരുടെയും കോളജ് സഹപാഠിയുടെയുമൊക്കെ വിയോ​ഗം സുഹൃത്തുക്കളിൽ നിന്നറിയുന്നു. പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തിൽ അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു ..

ജീവിതം വളരെ പ്രവചനാതീതവും ഹ്രസ്വവുമാണ്. സ്വാർത്ഥത, അഭിമാനം, വേവലാതികൾ, നിസ്സാരത ഇവയൊക്കെ കെട്ടിപ്പിടിക്കുന്നത് എന്തിനെന്ന തിരിച്ചറിവ് എനിക്കുണ്ടായി. ഒരു വികാരം പ്രകടിപ്പിക്കാത്തതിനോ, ഒരു നിമിഷം പങ്കിടാത്തതിനോ, ഒരു ഫോൺ കോൾ തിരികെ വിളിക്കാത്തതിനോ എനിക്ക് ഖേദിക്കണ്ട. ജീവിതം ചെറുതാണ് അതുകൊണ്ട് വിരോധം വച്ചുപുലർത്തരുത്. ‌

നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അത് പറയുക ..നിങ്ങൾക്ക് തോന്നിയാൽ അവരെ കെട്ടിപ്പിടിക്കുക. നിങ്ങൾ ശ്രദ്ധിക്കുന്നുവെന്ന് പറയാൻ അവരെ വിളിച്ച് ഒരു ഹലോ പറയുക ..വളരെ വൈകുന്നതിന് മുമ്പ്!

TAGS :

Next Story