Quantcast

'2022ല്‍ വീട്ടിലെത്തിയ ആദ്യ അതിഥി'; കോവിഡ് ബാധിച്ചതായി നടി മീന

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ ബ്രോ ഡാഡിയാണ് മീനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം

MediaOne Logo

ijas

  • Updated:

    2022-01-06 14:26:38.0

Published:

6 Jan 2022 2:22 PM GMT

2022ല്‍ വീട്ടിലെത്തിയ ആദ്യ അതിഥി; കോവിഡ് ബാധിച്ചതായി നടി മീന
X

നടി മീനയ്ക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. '2022ല്‍ വീട്ടിലെത്തിയ ആദ്യ അതിഥി', എന്നാണ് കോവിഡ് ബാധയെ കുറിച്ച് മീന വെളിപ്പെടുത്തിയത്.

'2022 ൽ എന്‍റെ വീട്ടിൽ വന്ന ആദ്യ അതിഥി. മിസ്റ്റർ കൊറോണ. അദ്ദേഹത്തിന് എന്‍റെ മുഴുവൻ കുടുംബത്തെയും വല്ലാതങ്ങ് ഇഷ്ടമായി. എന്നാൽ അധികകാലം അതിനെ വീട്ടിലിരുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരാകുവിൻ. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടർത്താതിരിക്കാനും ശ്രദ്ധിക്കൂ.'–മീന കുറിച്ചു.

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ ബ്രോ ഡാഡിയാണ് മീനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ ബ്രോ ഡാഡി. ചിത്രം ജനുവരി 26ന് ഡിസ്നി ഹോട്ട് സ്റ്റാറില്‍ പുറത്തിറങ്ങും.

TAGS :

Next Story