Quantcast

'ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു'; മഞ്ജുവിന്റെ ബൈക്ക് റൈഡ് കണ്ട് കണ്ണുതള്ളി നവ്യ നായര്‍

ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ആഢംബര ബൈക്ക് ഓടിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞദിവസം മഞ്ജു സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    13 Jun 2023 12:16 PM IST

Actress Navya Nair Responds on Manju Warriers Bike Ride
X

മലയാള സിനിമയിലേക്ക് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയും ശ്രദ്ധേയമായ വേഷങ്ങളിലൂടെ തിളങ്ങിനിൽക്കുകയും ചെയ്യുന്ന നായികമാരാണ് മഞ്ജു വാര്യറും നവ്യ നായരും. സിനിമയ്ക്ക് പുറത്ത് യാത്രകളിലും സജീവമാണ് മഞ്ജു. ഇപ്പോൾ, മഞ്ജു വാര്യർ ബി.എം.ഡബ്ല്യു 1250 ജി.എസ്. ബൈക്ക് ഓടിക്കുന്ന ചിത്രം കണ്ടിട്ടുള്ള നവ്യ നായരുടെ പ്രതികരമാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ആഢംബര ബൈക്ക് ഓടിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞദിവസം മഞ്ജു സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനാണ് നവ്യയുടെ പ്രതികരണം. ‘You got this, girl!’ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഈ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളിയാണ് നവ്യ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പ്രതികരിച്ചിരിക്കുന്നത്.

”സമ്മതിച്ചു ചേച്ചീ.. ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുന്നു” എന്നാണ് നവ്യ കുറിച്ചത്. മഞ്ജുവിന്റെ ചിത്രത്തിനോടൊപ്പം നവ്യയുടെ കമന്റും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.


ഈ അടുത്തിടെയാണ് മഞ്ജു വാര്യർ ടു വീലർ ലൈസൻസ് നേടിയത്. തൊട്ടുപിന്നാലെ ബി.എം.ഡബ്ല്യുവിന്റെ 1250 ജി.എസ് ബൈക്ക് സ്വന്തമാക്കുകയും ചെയ്തു. അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന ഈ ബൈക്കിന്റെ വില 28 ലക്ഷം രൂപയാണ്.

തുനിവ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടൻ അജിത്തിനോടൊപ്പം മഞ്ജു ആഢംബര ബൈക്കില്‍ ലഡാക്കില്‍ പോയിരുന്നു. അന്ന് അജിത്ത് ഓടിച്ചിരുന്ന ബൈക്കിന്‍റെ അതേ സിരീസില്‍ പെട്ട ബി.എം.ഡബ്ല്യു ബൈക്കാണിത്.



TAGS :

Next Story