നിമിഷ സജയന്‍ ബോളിവുഡിലേക്ക്

ദേശീയ പുരസ്‌കാര ജേതാവായ ഒനിര്‍ സംവിധാനം ചെയ്യുന്ന 'വി ആര്‍' എന്ന ചിത്രത്തിലൂടെയാണ് നിമിഷയുടെ ബോളിവുഡ് അരങ്ങേറ്റം

MediaOne Logo

Web Desk

  • Updated:

    2021-07-09 10:09:48.0

Published:

9 July 2021 10:09 AM GMT

നിമിഷ സജയന്‍ ബോളിവുഡിലേക്ക്
X

ചുരുങ്ങിയ കാലത്തിനിടെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി മാറിയ നടി നിമിഷ സജയന്‍ ബോളിവുഡിലേക്ക്. ദേശീയ പുരസ്‌കാര ജേതാവായ ഒനിര്‍ സംവിധാനം ചെയ്യുന്ന 'വി ആര്‍' എന്ന ചിത്രത്തിലൂടെയാണ് നിമിഷയുടെ ബോളിവുഡ് അരങ്ങേറ്റം. ഒനിര്‍ സംവിധാനം ചെയ്ത ഐ ആം ലൈക് ഐ ആം എന്ന സിനിയുടെ തുടര്‍ച്ചയാണ് വി ആര്‍.

ഐ ആം ലൈക് ഐ ആം പോലെ ആന്തോളജി ശൈലിയില്‍ നാല് വ്യത്യസ്ത കഥകള്‍ ചേര്‍ന്നതാണ് വി ആര്‍‍. ഈ വര്‍ഷം സെപ്തംബറില്‍ ഷൂട്ടിങ് തുടങ്ങും. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ നിമിഷയുടെ കഥാപാത്രം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് നിമിഷയുടെ ബോളിവുഡ് അരങ്ങേറ്റം.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സിനിമാ രംഗത്തെത്തിയത്. ഈട, കുപ്രസിദ്ധ പയ്യന്‍, നായാട്ട്, ചോല എന്നിവയാണ് നിമിഷയുടെ മറ്റ് പ്രധാന സിനിമകള്‍. അടുത്ത ആഴ്ച ഒടിടി റിലീസ് ആയെത്തുന്ന മാലിക്കിലും ഒരു സുപ്രധാന വേഷത്തില്‍ നിമിഷ എത്തുന്നുണ്ട്. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം ആണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. ഇതിനകം മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരവും നിമിഷയെ തേടിയെത്തി.

TAGS :

Next Story