ലോട്ടറിയടിച്ച ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്; 75 ലക്ഷത്തിന്‍റെ ഭാഗ്യവാനോടൊപ്പം നിത്യ മേനോന്‍

മീൻ ചേട്ടന്‍റെ കൂടെ സിനിമയുടെ പിന്നണിയിൽ നിന്നുള്ള ദൃശ്യം

MediaOne Logo

Web Desk

  • Updated:

    2022-08-04 08:02:30.0

Published:

4 Aug 2022 8:02 AM GMT

ലോട്ടറിയടിച്ച ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്; 75 ലക്ഷത്തിന്‍റെ ഭാഗ്യവാനോടൊപ്പം നിത്യ മേനോന്‍
X

ചെറിയ ഇടവേളക്ക് ശേഷം '19 (1) (a)' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സജീവമാവുകയാണ് നിത്യ മേനോന്‍. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ ഒരു വിഡിയോ ശ്രദ്ധനേടുകയാണ്.

'മീൻ ചേട്ടന്‍റെ കൂടെ സിനിമയുടെ പിന്നണിയിൽ നിന്നുള്ള ദൃശ്യം … എനിക്കേറ്റവും ഇഷ്ടപ്പെട്ട പഴംപൊരി കഴിക്കുന്നു, മുന്നിൽ മീനുകളുമുണ്ട്. സംഭാഷണം ഇതാണ് – 75 ലക്ഷത്തിന്റെ ലോട്ടറി (ലോട്ടറി ചേട്ടൻമാരുടെ കട തൊട്ടടുത്താണ്) മീൻ ചേട്ടന് അടിച്ചുവെന്ന അഭ്യൂഹമുണ്ട്. ലോട്ടറി അടിച്ച ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തതിനാൽ ആവേശഭരിതയാകുന്നു.. എന്നാല്‍ അദ്ദേഹം അത് പൂർണമായും നിഷേധിക്കുന്നു …'- നിത്യ മേനോൻ കുറിക്കുന്നു.

ഇന്ദു വി.എസ് സംവിധാനം ചെയ്ത ചിത്രമാണ് '19 (1) (a)' . ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിനോടൊപ്പം ആദാമിനെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇന്ദു. ഇന്ദ്രൻസ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

TAGS :

Next Story