‘രണ്ടര മാസം ഗർഭിണി’; റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സജ്ന നൂര്‍; ‘എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും’ എന്ന് പുതിയ പോസ്റ്റ്
ബിഗ് ബോസ് മൂന്നാം സീസണിൽ മത്സരാർഥികളായിരുന്നു സജ്‌നയും ഫിറോസ് ഖാനും

കഴിഞ്ഞ ദിവസമാണ് താൻ ഗർഭിണിയാണെന്ന വാർത്ത മുൻ ബിഗ് ബോസ് താരം സജ്‌ന നൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സുഹൃത്തായ സുഹൃത്തായ റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോ കൊളാഷിനൊപ്പമാണ് താരം വിവരം പുറത്തുവിട്ടത്. റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള സജ്‌നയുടെ ചിത്രം, ബേബി ബമ്പിന്റെ ഫോട്ടോ എന്നിവയെല്ലാം ഒരുമിച്ചുചേർത്തുള്ള കൊളാഷിനൊപ്പം താൻ 9 ആഴ്ച ഗർഭിണിയാണെന്ന വിവരമുള്ള കുറിപ്പും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സജ്ന പങ്കുവെച്ചു.
ചിത്രത്തിനുതാഴെ അഭിനന്ദനങ്ങളും ആശംസകളുമായി നിരവധി പേർ രംഗത്തെത്തി. സജ്‌നയും റസൂൽ പൂക്കുട്ടിയും എപ്പോഴാണ് വിവാഹിതരായതെന്നുള്ള കമന്റുകളും ഫോട്ടോയ്ക്കുതാഴെ വന്നു. ഗർഭിണിയാണെന്ന സൂചനകൾ താരം മുൻപ് നൽകിയിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ പുറത്തുവിടുന്നത് ആദ്യമായാണ്. കുറിപ്പ് വൈറലായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ് സജ്‌ന.വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടൊന്നും സജ്‌ന പ്രതികരിച്ചിട്ടില്ല.
എന്നാൽ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സജ്ന. സംഭവത്തിൽ നിയമപരമായി നീങ്ങുകയാണെന്നും അറിയിച്ചു.
"എന്‍റെ കുറച്ച് വിവാദ വിഡിയോകള്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുകയാണ്. കുറേ ഫോട്ടോസും കാര്യങ്ങളുമൊക്കെ വച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമെ ആയിട്ടുള്ളൂ. എന്‍റെ അക്കൗണ്ട് ഹാക്കായി പോയിരിക്കുകയായിരുന്നു.
എങ്ങനെ ഹാക്ക് ആയെന്ന് എനിക്കറിയത്തില്ല. ഇത് ഞാന്‍ അറിയുന്നത് സുഹൃത്തുക്കള്‍ മെസേജ് അയച്ചപ്പോഴാണ്. എന്‍റെ അക്കൗണ്ട് ഡീല്‍ ചെയ്യുന്നത് ഷാലു ആണ്. ഇങ്ങനെ ഒരു കാര്യമുണ്ട്, എനിക്ക് അക്കൗണ്ട് ഓപ്പണാവുന്നില്ല നീ നോക്കെന്ന് അവർ പറഞ്ഞു.
എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്തതാണ്. അതില്‍ വന്ന പോസ്റ്റുകളെല്ലാം ഞങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തിക്കെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാനിത് കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വിഡിയോകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. ഓരോ ട്രോമയില്‍ നിന്നും റിക്കവറാകുന്നതെ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്താലും എന്‍റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കു" സജ്ന വിഡിയോയിൽ പറഞ്ഞു
ബിഗ് ബോസ് മൂന്നാം സീസണിൽ മത്സരാർഥികളായിരുന്നു സജ്‌നയും ഫിറോസ് ഖാനും. അഭിപ്രായവ്യത്യാസങ്ങൾ കാരണം, 2023-ൽ ഇവർ പിരിഞ്ഞുതാമസിക്കാൻ തുടങ്ങി. അടുത്തിടെയാണ് ഔദ്യോഗികമായി വിവാഹമോചിതരായത്. മുൻ ദാമ്പത്യം ഏറെ സങ്കീർണവും വേദനാജനകവുമായിരുന്നു എന്ന് സജ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്. ശാരീരികമായും സാമ്പത്തികമായും താൻ പീഡിപ്പിക്കപ്പെട്ടതായും അവർ പറഞ്ഞിരുന്നു. സജ്‌നയും റസൂൽ പൂക്കുട്ടിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. വിവാഹമോചനത്തിന് കാരണം സിനിമയിലെ ഒരു പ്രമുഖനുമായുള്ള ബന്ധമാണെന്ന് ഫിറോസ് ഖാൻ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെ സജ്ന ശക്തമായി എതിർത്തിരുന്നു. റസൂൽ പൂക്കുട്ടി തനിക്ക് നല്ലൊരു സുഹൃത്താണെന്നും ഒരു തെറ്റും ചെയ്യാത്ത അദ്ദേഹത്തെ നാണം കെടുത്താനാണ് ഫിറോസ് ശ്രമിക്കുന്നതെന്നും സജ്‌ന തുറന്നടിച്ചിരുന്നു.
Adjust Story Font
16

