Quantcast

ഋഷഭ് ഷെട്ടി 4 കോടി, സപ്തമി ഗൗഡ 1.25 കോടി; കാന്താരക്കായി താരങ്ങള്‍ വാങ്ങിയ പ്രതിഫലം ഇങ്ങനെ...

വെറും 16 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ഇതുവരെ 250 കോടിയിലധികം വാരിക്കൂട്ടിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    4 Nov 2022 8:17 AM GMT

ഋഷഭ് ഷെട്ടി 4 കോടി, സപ്തമി ഗൗഡ 1.25 കോടി; കാന്താരക്കായി താരങ്ങള്‍ വാങ്ങിയ പ്രതിഫലം ഇങ്ങനെ...
X

ബെംഗളൂരു: 2022ലെ ഏറ്റവും വലിയ പണംവാരി പടങ്ങളിലൊന്നായി കാന്താര മാറിയിരിക്കുന്നു. വെറും 16 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ഇതുവരെ 250 കോടിയിലധികം വാരിക്കൂട്ടിയിട്ടുണ്ട്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളില്‍ കെജിഎഫ് 2, ആർആർആർ, പൊന്നിയിൻ സെൽവൻ I, വിക്രം, ബ്രഹ്മാസ്ത്ര, ഭൂൽ ഭുലയ്യ 2 എന്നിവയ്ക്ക് പിന്നിൽ ഏഴാമതാണ് കാന്താര. ഐഎംഡിബിയിൽ 10ൽ 9.4 സ്‌കോറോടെ ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ച ഇന്ത്യൻ ചിത്രം കൂടിയാണ് ഋഷഭ് ഷെട്ടി നായകനായ ചിത്രം. അദ്ദേഹം തന്നെ ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സപ്തമി ഗൗഡയാണ് നായിക.



അതുവരെ കന്നഡയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഋഷഭ് ഷെട്ടി ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടനാക്കി മാറ്റിയത് കാന്താരയാണ്. ചിത്രത്തിനു വേണ്ടി 4 കോടിയാണ് ഋഷഭ് പ്രതിഫലമായി വാങ്ങിയതെന്ന് ഷോബിസ് ഗലോര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മികച്ച സംവിധാനവും നായകനായുള്ള ഋഷഭിന്‍റെ പ്രകടനവും കാന്താരയുടെ ഹൈലൈറ്റായിരുന്നു.

2020ല്‍ പോപ്കോണ്‍ മങ്കി ടൈഗര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സപ്തമി ഗൗഡ. നടിയുടെ രണ്ടാമത്തെ ചിത്രമാണ് കാന്താര. 1.25 കോടിയാണ് ഈ സിനിമയിലെ സപ്തമിയുടെ പ്രതിഫലം. ഡി.എഫ്.ഒ ആയി അഭിനയിച്ച കിഷോറിന്‍റെ പ്രതിഫലം 1 കോടി രൂപയാണ്. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച അച്യുത് കുമാര്‍ കാന്താരക്ക് വേണ്ടി 75 ലക്ഷമാണ് വാങ്ങിയത്. ദേവന്ദ്ര സുട്ടുരുവിന്‍റെ സഹായിയായ സുധാകരയായി എത്തിയ പ്രമോദ് ഷെട്ടി 60 ലക്ഷം രൂപയും ദീപക് റായ് പനാജി 40 ലക്ഷം രൂപയും ചിത്രത്തിനു വേണ്ടി വാങ്ങി. വക്കീലായി എത്തിയ നവീന്‍ ഡി പാഡ്‍ലിയുടെ പ്രതിഫലം 25 ലക്ഷമായിരുന്നു.



വന്‍താരനിരയോ പ്രമോഷനുകളോ ഇല്ലാതെ കുറഞ്ഞ സ്ക്രീനുകളില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ആളെക്കൂട്ടിയത്. പിന്നീടങ്ങോട്ട് കാന്താര തരംഗമായിരുന്നു. കന്നഡയില്‍ വിജയമായപ്പോള്‍ തെലുങ്ക്,മലയാളം,തമിഴ്,ഹിന്ദി,ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിച്ചു. എല്ലാ ഭാഷകളിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് കാന്താര.

TAGS :

Next Story