Quantcast

5000 കി.മീ റഷ്യയിലൂടെ 'തലയുടെ' ബൈക്ക് യാത്ര, ആഘോഷമാക്കി ആരാധകര്‍

പുതിയ ബൈക്ക് ട്രിപ്പിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറല്‍ ആയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    4 Sept 2021 12:35 PM IST

5000 കി.മീ റഷ്യയിലൂടെ തലയുടെ ബൈക്ക് യാത്ര, ആഘോഷമാക്കി ആരാധകര്‍
X

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തലയുടെ ചിത്രമാണ് വാലിമൈ. ചിത്രത്തിന്‍റെ അവസാന ഷെഡ്യൂളിനായി ആഗസ്ത് അവസാനത്തോടെയാണ് അജിത്ത് റഷ്യയിലേക്ക് പറന്നത്. സംഘട്ടന രംഗത്തിന്‍റെ ഷൂട്ടോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിക്കുകയും ചെയ്തു. ഇതിനിടയില്‍ വിശ്രമത്തിനായി ഇടവേള എടുത്ത അജിത്ത് ആ സമയം ബൈക്ക് ട്രിപ്പ് നടത്താനാണ് ഉപയോഗപ്പെടുത്തിയത്.

റഷ്യയില്‍ 5000 കിലോമീറ്റര്‍ ബൈക്കില്‍ പൂര്‍ത്തിയാക്കുകയാണ് അജിത്തിന്‍റെ ലക്ഷ്യം. ബിഎംഡബ്ല്യു ആര്‍ 1250 ജിഎസിലാണ് താരം റഷ്യ കറങ്ങാനിറങ്ങിയിരിക്കുന്നത്. ബൈക്ക് ട്രിപ്പിന്‍റെ താരം പുറത്തുവിട്ടതോടെ ആവേശത്തിലാണ് ആരാധകര്‍. ബൈക്കില്‍ ലോകസഞ്ചാരം തന്നെ നടത്താനുള്ള തയ്യാറെടുപ്പിലാണ് അജിത്ത്. കാറുകളോടും ബൈക്കുകളോടുമുള്ള തന്‍റെ ഇഷ്ടം അജിത്ത് പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്.

ലോക്ഡൌണ്‍ ഇളവുകള്‍ക്ക് ശേഷം ഒരു ലോകസഞ്ചാരത്തെക്കുറിച്ച് ഗൌരവമായി ചിന്തിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ അജിത്ത് പറഞ്ഞിരുന്നു. വ്യത്യസ്തമായ ഭൂപ്രദേശങ്ങളെ പരിചയപ്പെടുന്നതിന്‍റെ ഭാഗമായി വടക്കുകിഴക്കൻ ഇന്ത്യയിലൂടെ ഏകദേശം 10,800 കിലോമീറ്റർ അജിത്ത് ബൈക്കിൽ സഞ്ചരിച്ചിരുന്നു.

2019ല്‍ പുറത്തിറങ്ങിയ നേര്‍ക്കൊണ്ട പാര്‍വൈക്ക് ശേഷം അജിത്ത് അഭിനയിക്കുന്ന ചിത്രമാണ് വാലിമൈ. പൊലീസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. എച്ച്.വിനോദാണ് സംവിധാനം.


TAGS :

Next Story