'രണ്ട് ചാണക പീസ് തരട്ടെ'... അധിക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി അഹാന

അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നും മോശം കമന്‍റ് വന്നത്

MediaOne Logo

Web Desk

  • Updated:

    2022-11-23 06:42:09.0

Published:

23 Nov 2022 6:42 AM GMT

രണ്ട് ചാണക പീസ് തരട്ടെ... അധിക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി അഹാന
X

സോഷ്യല്‍മീഡിയയില്‍ സജീവമായ താരമാണ് അഹാന കൃഷ്ണ. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ അവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുപോലെ സൈബര്‍ ആക്രമണങ്ങള്‍ക്ക് നിരന്തരം ഇരയാകാറുള്ള നടി കൂടിയാണ് താരം. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ അധിക്ഷേപിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് അഹാന.

അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നും മോശം കമന്‍റ് വന്നത്. ''രണ്ട് ചാണക പീസ് തരട്ടെ'' എന്നായിരുന്നു കമന്‍റ്.''സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യരായാൽ അൽപ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാർഥമായ സ്നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അർഥശൂന്യമായ ഡയലോഗുകൾ പൊതുമധ്യത്തിൽ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക.''എന്നായിരുന്നു അഹാനയുടെ മറുപടി.


അതേസമയം അഹാന നായികയാകുന്ന 'അടി' അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ നായകന്‍. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. പ്രശോഭ് വിജയനാണ് സംവിധാനം. നാന്‍സി റാണിയാണ് അഹാനയുടെ മറ്റൊരു ചിത്രം.

TAGS :

Next Story