Quantcast

'അവസാനമായി ഒന്ന് കാണാൻ പോലും കഴിഞ്ഞില്ലല്ലോ...' അമ്മൂമ്മ മരിച്ചതിലെ ദുഃഖം പങ്കുവെച്ച് അഹാന

'രണ്ട് ഡോസ് വാക്സിൻ എടുത്താലും നിങ്ങൾ പൂർണ്ണമായി സുരക്ഷിതരല്ല. വാക്സിൻ പലർക്കും ഒരു പരിചയായിരിക്കും. പക്ഷേ അത് പൂർണ്ണമായും ഒരു ഉറപ്പല്ല'

MediaOne Logo

Web Desk

  • Updated:

    2021-05-08 08:30:39.0

Published:

8 May 2021 1:53 PM IST

അവസാനമായി ഒന്ന് കാണാൻ പോലും കഴിഞ്ഞില്ലല്ലോ... അമ്മൂമ്മ മരിച്ചതിലെ ദുഃഖം പങ്കുവെച്ച് അഹാന
X

കോവിഡ് ബാധിച്ച് മരിച്ച അമ്മൂമ്മയുടെ അനിയത്തിയെപ്പറ്റി സിനിമാതാരം അഹാന കൃഷ്ണയുടെ വൈകാരികമായ കുറിപ്പ്.

'ഞങ്ങൾക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല. വളരെ ഊർജ്ജസ്വലയായ ഒരാളായിരുന്നു മോളി അമ്മൂമ്മ. ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ ഒരിക്കലും അമ്മൂമ്മ വിചാരിച്ചിട്ടുണ്ടാകില്ല, ഇത്ര പെട്ടെന്ന് മരണം സംഭവിക്കുമെന്ന്'

വിവാഹം ക്ഷണിക്കാൻ വീട്ടിലെത്തിയ അതിഥികളിൽ നിന്നാണ് അമ്മൂമ്മക്ക് കോവിഡ് ബാധിച്ചതെന്ന് അഹാന പറയുന്നു. തുടർന്ന് കോവിഡ് ചികിത്സയിലായിരുന്ന അമ്മൂമ്മ ഇന്ന് മരണപ്പെടുകയായിരുന്നു. ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് അഹാന ഇക്കാര്യം അറിയിച്ചത്.

അമ്മൂമ്മ മരണപ്പെടുമ്പോൾ 64 വയസ്സായിരുന്നു പ്രായമെന്നും അഹാന വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിനേഷനും എടുത്തിരുന്ന വ്യക്തിയാണ് അവർ. സാധാരണയായി ഞാൻ മനസിലാക്കിയിരുന്നത് രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ, കോവിഡ് ബാധിച്ചാലും അത് ഗുരുതരമാകില്ല എന്നാണ്. പക്ഷേ, എനിക്ക് തെറ്റ് പറ്റി. രണ്ട് ഡോസ് വാക്സിൻ എടുത്താലും നിങ്ങൾ പൂർണ്ണമായി സുരക്ഷിതരല്ല. വാക്സിൻ പലർക്കും ഒരു പരിചയായിരിക്കും. പക്ഷേ അത് പൂർണ്ണമായും ഒരു ഉറപ്പല്ല. രോഗലക്ഷണങ്ങള്‍ കണ്ടാൽ പരിശോധന നടത്താൻ വൈകുന്നത് ചിലപ്പോൾ വൈറസ് വളരാൻ കാരണമായിരിക്കാം. അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം പഴയ കാല ചിത്രങ്ങളും അഹാന പങ്കുവെച്ചിരുന്നു. അഹാനയുടെ സഹോദരിയായ ഇഷാനിയെ കുഞ്ഞായിരിക്കുമ്പോൾ മോളി എടുത്തിരിക്കുന്നതും മറ്റ് പഴയ കാല ചിത്രങ്ങളുമാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

TAGS :

Next Story