ഐശ്വര്യ ലക്ഷ്മി നായികയാകുന്ന 'ഗാട്ടഗുസ്തി'യുടെ ട്രെയിലർ പുറത്ത്

ചെല്ല അയ്യാവ് സംവിധാനം ചെയ്യുന്ന ചിത്രം ഗുസ്തിയെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോര്‍ട്‌സ് ഫാമിലി ഡ്രാമയാണ്

MediaOne Logo

Web Desk

  • Updated:

    2022-11-22 07:53:04.0

Published:

22 Nov 2022 7:42 AM GMT

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ഗാട്ടഗുസ്തിയുടെ ട്രെയിലർ പുറത്ത്
X

മലയാളികളുടെ പ്രിയതാരം ഐശ്വര്യലക്ഷ്മി നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രം 'ഗാട്ടഗുസ്തി'യുടെ ട്രെയിലർ പുറത്ത്. വിഷ്ണുവിശാലാണ് ചിത്രത്തിലെ നായകൻ. ചെല്ലാ അയ്യാവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ചിത്രം ഗുസ്തിയെ അടിസ്ഥാനമാക്കിയുള്ള ഒരു സ്പോർട്സ് ഫാമിലി ഡ്രാമയാണ്.

ചിത്രത്തിൽ ഒരു മലയാളി പെൺകുട്ടിയായാണ് ഐശ്വര്യ വേഷമിടുന്നത്. ഐശ്വര്യയെ കേരളത്തിലെത്തി പെണ്ണുകാണുകയും വിവാഹം കഴിക്കുകയും ചെയ്യുകയാണ് വിഷ്ണു വിശാൽ അവതരിപ്പിക്കുന്ന കഥാപാത്രം. ശേഷം ഇരുവരുടെയും ജീവിതത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ചെന്നൈയിലും കേരളത്തിന്റെ ചില ഭാഗങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. ആർടി ടീം വർക്സ്, വിവി സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ രവി തേജ, വിഷ്ണു വിശാൽ, ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം: റിച്ചാർഡ് എം നാഥൻ, എഡിറ്റിംഗ്: പ്രസന്ന ജികെ, സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, കലാസംവിധാനം: ഉമേഷ് ജെ കുമാർ, സ്റ്റണ്ട്: അൻപറിവ്, സ്റ്റൈലിസ്റ്റ്: വിനോദ് സുന്ദർ, വരികൾ: വിവേക്, നൃത്തസംവിധാനം: വൃന്ദ, ദിനേശ്, സാൻഡി, ഡിഐ: ലിക്സൊപിക്സൽസ്, കളറിസ്റ്റ്: രംഗ. വിഎഫ്എക്സ്: ഹരിഹരസുതൻ, സൌണ്ട് ഡിസൈൻ: സിങ്ക് സിനിമ, സബ് ടൈറ്റിൽസ്: സാജിദ് അലി, പബ്ലിസിറ്റി ഡിസൈൻ: പ്രതൂൽ എൻ ടി, വിതരണം: റെഡ് ജയന്റ് മൂവീസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

TAGS :

Next Story