Quantcast

മകള്‍ക്ക് റാഹയെന്ന് പേര് വെച്ച് ആലിയ ഭട്ട്-രൺബീർ കപൂർ ദമ്പതികള്‍

ദൈവിക പാത എന്നാണ് റാഹ എന്ന പേരിൻറെ അർത്ഥം

MediaOne Logo

Web Desk

  • Updated:

    2022-11-25 11:05:30.0

Published:

25 Nov 2022 4:23 PM IST

മകള്‍ക്ക് റാഹയെന്ന് പേര് വെച്ച് ആലിയ ഭട്ട്-രൺബീർ കപൂർ ദമ്പതികള്‍
X

മകളുമായുള്ള ആദ്യ ചിത്രം പങ്കുവെച്ച് ആലിയ ഭട്ട്-രൺബീർ കപൂർ ദമ്പതികള്‍. തങ്ങളുടെ കുഞ്ഞിന് രാഹ എന്ന് പേരിട്ടതായും താരങ്ങള്‍ അറിയിച്ചു. മകളുടെ പേരെഴുതിയ വസ്ത്രത്തിനടുത്ത് മകളെ ചേർത്ത് പിടിച്ച് ഇരുവരും നിൽക്കുന്ന ചിത്രമാണ് ആലിയ പങ്കുവെച്ചത്. രൺബീർ കപൂറിന്റെ അമ്മ നീതു കപൂറാണ് പേര് തിരഞ്ഞെടുത്തതെന്നാണ് ആലിയ ഭട്ട് അറിയിച്ചത്.

ദൈവിക പാത എന്നാണ് റാഹ എന്ന പേരിൻറെ അർത്ഥം. സ്വാഹിലിയിൽ റാഹയെന്നാൽ സന്തോഷമാണ്, സംസ്‌കൃതത്തിൽ റാഹ ഒരു വംശമാണ്, അറബിയിൽ സമാധാനമാണ്, ബംഗ്ലായിൽ വിശ്രമം, ആശ്വാസം എന്നീ അർത്ഥങ്ങളാണ്, കൂടാതെ സന്തോഷം, സ്വാതന്ത്ര്യം, ആനന്ദം എന്നീ അർത്ഥങ്ങളും റാഹക്കുണ്ടെന്നും ആലിയ തൻറെ പോസ്റ്റിൽ പറയുന്നു.

" അവളെ ചേർത്തുപിടിച്ച ആദ്യ നിമിഷം മുതൽ തന്നെ ഞങ്ങൾക്ക് അവളുടെ പേര് പോലുള്ള വികാരങ്ങള്‍ അനുഭവപ്പെട്ടു. ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നതിന് നന്ദിയുണ്ട് റാഹ. ഞങ്ങളുടെ ജീവിതം ഇപ്പോഴാണ് ആരംഭിച്ചതായി തോന്നുന്നത്''. എന്നെഴുതിയാണ് ആലിയയുടെ കുറിപ്പ് അവസാനിക്കുന്നത്. കരീന കപൂർ, രൺവീർ സിങ്, അനുഷ്ക്ക ശർമ തുടങ്ങി നിരവധി താരങ്ങള്‍ റാഹയോടുള്ള സ്നേഹം അറിയിച്ചുകൊണ്ട് എത്തിയിരുന്നു.

നീണ്ട പ്രണയത്തിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ 14ന് മുംബൈയിലെ വസതിയായ വാസ്തുവില്‍ വെച്ചായിരുന്നു ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ആലിയ ഗർഭിണിയാണെന്ന വാർത്ത ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. ഗര്‍ഭിണിയായിരിക്കെയാണ് ആലിയയും രണ്‍ബീര്‍ കപൂറും നായികാനായകരായി ബ്രഹ്മാസ്ത്ര എന്ന ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രം തിയറ്ററുകളില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു. 'ഹാർട്ട് ഓഫ് സ്റ്റോൺ' എന്ന ഹോളിവുഡ് ചിത്രമാണ് ആലിയയുടെതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. രൺവീർ സിങ്ങിനൊപ്പം കരൺ ജോഹറിന്‍റെ 'റോക്കി ഔർ റാണി കി പ്രേം കഹാനി'യും അടുത്ത വർഷം പുറത്തിറങ്ങും.

TAGS :

Next Story