Quantcast

സ്റ്റാഫുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്സിന്‍ ഉറപ്പുവരുത്തി അല്ലു അര്‍ജുന്‍

താരം തന്നെ മുന്‍കയ്യെടുത്താണ് ഇതിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-05-19 13:37:00.0

Published:

19 May 2021 1:35 PM GMT

സ്റ്റാഫുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്സിന്‍ ഉറപ്പുവരുത്തി അല്ലു അര്‍ജുന്‍
X

തന്‍റെ സ്റ്റാഫുകള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പു വരുത്തി നടന്‍ അല്ലു അര്‍ജുന്‍. താരം തന്നെ മുന്‍കയ്യെടുത്താണ് ഇതിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നത്. 45 കഴി‍ഞ്ഞ സ്റ്റാഫുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് താരത്തിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.

ഈയിടെ അല്ലു അര്‍ജുനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന താരം രോഗ മുക്തി നേടിയ ശേഷം കുടുംബാംഗങ്ങളെയും മക്കളെയും കാണാന്‍ സാധിച്ച സന്തോഷവും ആരാധകരുമായി പങ്കുവെച്ചിരുന്നു.

സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയാണ് റിലീസ് ചെയ്യാനുള്ള അല്ലുവിന്‍റെ പുതിയ സിനിമ. 250 കോടി രൂപ ചിലവിട്ട് ഒരുക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന്‍റെ ക്യാമറ.

രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞു തീര്‍ക്കാന്‍ പ്രയാസമാണെന്നും അതിനാല്‍, ചിത്രം രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചുവെന്നുമാണ് വിവരം. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്‍റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story