Quantcast

ഗിഫ്റ്റ് ; പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ച് അല്‍ഫോന്‍സ് പുത്രന്‍, സംഗീതം ഇളയരാജ

ഇളയരാജ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ ഏഴ് പാട്ടുകൾ ഉണ്ടാകും

MediaOne Logo

Web Desk

  • Published:

    5 July 2023 11:14 AM IST

Alphonse Puthren
X

അല്‍ഫോന്‍സ് പുത്രന്‍ ഇളയരാജക്കൊപ്പം

ഗോള്‍ഡിന് ശേഷം അടുത്ത ചിത്രവുമായി അല്‍ഫോന്‍സ് പുത്രന്‍. ഇത്തവണ തമിഴിലാണ് ചിത്രമൊരുക്കുന്നത്. ഗിഫ്റ്റ് എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ഗ്രേഡിങ് എന്നിവ നിർവഹിക്കുന്നതും അൽഫോൺസ് പുത്രനാണ്. ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇളയരാജ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ ഏഴ് പാട്ടുകൾ ഉണ്ടാകും. ഇളയരാജയും ഒരു ഗാനം ആലപിക്കുന്നുണ്ട്.


നിലവില്‍ ഗിഫ്റ്റിന്‍റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സാൻഡി, കോവൈ സരള, സമ്പത്ത് രാജ്, റേച്ചൽ റബേക്ക, രാഹുൽ, ചാർളി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. റോമിയോ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ ആരൊക്കെയാണെന്നോ കഥാ പശ്ചാത്തലം എന്താണെന്നോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.നേരം,പ്രേമം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പുത്രന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗോള്‍ഡ് വന്‍ പരാജയമായിരുന്നു.



നെഗറ്റീവ് പ്രതികരണങ്ങളും ട്രോളുകളും കൊണ്ട് സോഷ്യല്‍മീഡിയ നിറയുകയായിരുന്നു. പൃഥ്വിരാജും നയന്‍താരയുമായിരുന്നു നായികാനായകന്‍മാര്‍. നേരം 2 , പ്രേമം 2 എന്നല്ല താൻ ഈ സിനിമയ്ക്കു പേരിട്ടതെന്നും ഗോൾഡ് എന്നാണെന്നും അല്‍ഫോന്‍സ് നേരത്തെ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഇനി മുതല്‍ സമൂഹമാധ്യമങ്ങളില്‍ തന്‍റെ മുഖം കാണിക്കില്ലെന്നും താന്‍ ആരുടെയും അടിമയല്ലെന്നും അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

TAGS :

Next Story