Quantcast

അമല്‍ നീരദിന്‍റെ ബിഗ് ബജറ്റ് സിനിമ; ഫഹദും ടോവിനോയും നായകര്‍?

ഭീഷ്മപര്‍വ്വമാണ് അമല്‍ നീരദിന്‍റെതായി പുറത്തിറങ്ങിയ അവസാന ചിത്രം

MediaOne Logo

ijas

  • Updated:

    2022-09-30 16:35:14.0

Published:

30 Sept 2022 9:55 PM IST

അമല്‍ നീരദിന്‍റെ ബിഗ് ബജറ്റ് സിനിമ; ഫഹദും ടോവിനോയും നായകര്‍?
X

ബിഗ് ബിയുടെ തുടര്‍ച്ചയായി ഒരുക്കുന്ന ബിലാല്‍ സിനിമയുടെ ചിത്രീകരണത്തിന് മുന്നേ അമല്‍ നീരദ് പുതിയ സിനിമയുടെ ചിത്രീകരണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റ് ആയി ഒരുക്കുന്ന ചിത്രത്തില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയരായ ഫഹദ് ഫാസിലും ടോവിനോ തോമസും പ്രധാന വേഷങ്ങളിലെത്തുമെന്ന് ഫോറം കേരള റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീഷ്മപര്‍വ്വമാണ് അമല്‍ നീരദിന്‍റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ഭീഷ്മപര്‍വ്വം ബോക്സ് ഓഫീസില്‍ മികച്ച കലക്ഷനും സ്വന്തമാക്കിയിരുന്നു. 2020 മാര്‍ച്ച് 15ന് ബിലാല്‍ സിനിമയുടെ ചിത്രീകരണം നടക്കേണ്ടതായിരുന്നു. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തുമുള്ള ലൊക്കേഷനുകളിലായിരുന്നു ബിലാല്‍ ചിത്രീകരിക്കേണ്ടിയിരുന്നത്. പെട്ടെന്നുള്ള കോവിഡ് വ്യാപനം ചിത്രത്തിന്‍റെ ചിത്രീകരണത്തെ ബാധിച്ചതോടെയാണ് അമല്‍ നീരദ് മമ്മൂട്ടിയുമായി ഭീഷ്മപര്‍വ്വം ചെയ്യുന്നത്. ഏറ്റവുമൊടുവില്‍ ഈ വര്‍ഷം ഡിസംബറില്‍ ബിലാലിന്‍റെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. 2023ല്‍ ചിത്രം റിലീസ് ചെയ്തേക്കും.

TAGS :

Next Story