അമ്മയിലെ തർക്കം; അൻസിബയുടെ ആവശ്യം 'ഊളക്കേസ്' എന്ന് ടിനി, മാനസിക നില പരിശോധിക്കണമെന്ന് നടി; വാട്സ്ആപ്പ് ചാറ്റ് പുറത്ത്
ലക്ഷ്മിപ്രിയയുടെ പരാതിയിൽ തന്നെ വിളിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെ അൻസിബ പരാതി നൽകി

കൊച്ചി: താരസംഘടനയായ അമ്മയിലെ ചേരിപ്പോര് കൂടുതൽ രൂക്ഷമാകുന്നു. നടി അൻസിബ ഹസന്റെ പരാതിയെ പരിഹസിച്ച് ടിനി ടോം അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നു.
ലക്ഷ്മിപ്രിയയുടെ പരാതി 'അമ്മ' ചര്‍ച്ച ചെയ്യണമെന്ന അന്‍സിബയുടെ ആവശ്യത്തെ ടിനിടോം ഗ്രൂപ്പിൽ പരിഹസിച്ചു. അന്‍സിബയുടെ ആവശ്യം 'ഊളക്കേസ്' എന്ന് ടിനി ടോം അമ്മ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞു. വ്യക്തിപരമായ ഊളക്കേസുകള്‍ പൊലീസ് സ്റ്റേഷനില്‍ തീര്‍ക്കണമെന്ന് ടിനിടോം. ടിനി ടോമിന്‍റെ പ്രകോപനത്തോട് അന്‍സിബ രൂക്ഷമായാണ് പ്രതികരിച്ചത്. അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കുന്നവരുടെ മാനസിക നില കൂടി പരിശോധിക്കണമെന്ന് അന്‍സിബ പറഞ്ഞു.
അതേസമയം, ലക്ഷ്മിപ്രിയയുടെ പരാതിയിൽ തന്നെ വിളിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെയും അൻസിബ പരാതി നൽകി. അതിനിടെ അമ്മ പ്രസിഡണ്ട് ശ്വേതാ മോനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിൽ ചർച്ച നടത്തി.
അമ്മ പ്രസിഡണ്ട് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കുപരമേശ്വരനും ചേരി തിരിയുകയും ഭരവാഹികൾക്കിടയിൽ വേറെയും ഗ്രൂപ്പുകളുണ്ടാകുകയും ചെയ്തതോടെ അമ്മയുടെ പ്രവർത്തനം സ്തംഭിച്ചു. ടിനി ടോമിനും ലക്ഷ്മിപ്രിയക്കുമെതിരെ വംശീയ അധിക്ഷേപം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് ജോയിൻറ് സെക്രട്ടറി അൻസിബ ഹസൻ രാജി വെക്കുകയും ചെയ്തു.
Adjust Story Font
16

