Quantcast

അനീസ് നാടോടിക്ക് സാഫി കോളജിൽ സ്വീകരണം നൽകി

സിയാസ് മീഡിയ സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ അനീസ് നാടോടിക്ക് 2020ൽ പുറത്തിറങ്ങിയ 'കപ്പേള' എന്ന സിനിമയുടെ കലാസംവിധാനത്തിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    4 Aug 2022 4:34 PM GMT

അനീസ് നാടോടിക്ക് സാഫി കോളജിൽ സ്വീകരണം നൽകി
X

വാഴയൂർ: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച കലാസംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട അനീസ് നാടോടിക്ക് വാഴയൂർ സാഫി കോളജിൽ സ്വീകരണം നൽകി. കോളജിലെ മാധ്യമ വിഭാഗം സിയാസ് മീഡിയ സ്‌കൂളും അലൂംനി കൂട്ടായ്മയായ ഒസ്‌റയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

സിയാസ് മീഡിയ സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ അനീസ് നാടോടിക്ക് 2020ൽ പുറത്തിറങ്ങിയ 'കപ്പേള' എന്ന സിനിമയുടെ കലാസംവിധാനത്തിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. കപ്പേളയ്ക്കു പുറമെ സുഡാനി ഫ്രം നൈജീരിയ, ലൂക്ക, വരത്തൻ തുടങ്ങി 18ഓളം സിനിമകളിൽ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.

ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പ്രൊഫസർ ഇ.പി ഇമ്പിച്ചികോയ അധ്യക്ഷനായി. സാഫി ട്രാൻസ്‌ഫോർമേഷൻ കമ്മിറ്റി പ്രസിഡന്റ് സി.എച്ച് അബ്ദുൽ റഹീം ഉദ്ഘാടനം നിർവഹിച്ചു. സിയാസ് മീഡിയ സ്‌കൂൾ പൂർവ വിദ്യാർത്ഥിയും സിനിമാ സംവിധായകനുമായ സകരിയ്യ, സംവിധായകൻ അഷ്റഫ് ഹംസ എന്നിവർ മുഖ്യാതിഥികളായിരുന്നു. സാഫി കോളജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കേണൽ നിസാർ അഹമ്മദ് സീതി, ഹംസ പറമ്പിൽ, ഒസ്റ ജനറൽ സെക്രട്ടറി ഫൈറൂസ്, ചെയർപേഴ്‌സൻ ഫർഹ ബറാമി സംസാരിച്ചു. മാധ്യമ വിഭാഗം തലവൻ ജംഷീൽ അബൂബക്കർ സ്വാഗതം പറഞ്ഞു. രണ്ടാം വർഷ മാധ്യമ വിദ്യാർത്ഥി മുർഷിദ ടി. നന്ദി രേഖപ്പെടുത്തി.

Summary: Anees Nadodi, who was selected as the best art director at the 68th National Film Awards, was felicitated at Safi College, Vazhayur

TAGS :

Next Story