അനുമതിയില്ലാതെ ആനകളെ ഉപയോഗിച്ച് ഷൂട്ടിങ്: വിജയ് ചിത്രത്തിന് നോട്ടീസ്

ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം തുടർ നടപടി സ്വീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-11-24 13:02:48.0

Published:

24 Nov 2022 12:59 PM GMT

അനുമതിയില്ലാതെ ആനകളെ ഉപയോഗിച്ച് ഷൂട്ടിങ്: വിജയ് ചിത്രത്തിന് നോട്ടീസ്
X

ചെന്നൈ: അനുമതിയില്ലാതെ ആനകളെ ഷൂട്ടിങ്ങിന് ഉപയോഗിച്ചതിന് വിജയ് ചിത്രം വാരിസുവിന്റെ അണിയറപ്രവർത്തകർക്ക് നോട്ടീസ് അയച്ച് മൃഗസംരക്ഷണ വകുപ്പ്. ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം തുടർ നടപടി സ്വീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇന്നലെയാണ് ടീമിന് മൃഗസംരക്ഷണ വകുപ്പ് കാരണം കാണിക്കൽ നോട്ടീസയച്ചത്. നിയമപ്രകാരം മൃഗങ്ങളെ ഷൂട്ടിങ്ങിനുപയോഗിക്കുന്നതിന് മുമ്പ് അനുമതി തേടണമെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ നിയമം ലംഘിച്ചെന്നും നോട്ടീസിൽ പറയുന്നു.

വംശി പൈടിപ്പള്ളിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. രശ്മിക മന്ഥാനയാണ് ചിത്രത്തിലെ നായിക. എസ്.തമൻ ആണ് സംഗീത സംവിധാനം.

TAGS :

Next Story