Quantcast

മറ്റൊരു പാന്‍ ഇന്ത്യന്‍ വിസ്മയം;ബഗീര'യുടെ ടീസർ എത്തി

പ്രകാശ് രാജും, എസ്‌എസ്‌ഇ ഫെയിം രുക്മിണി വസന്തുമാണ് പ്രധാന വേഷത്തിലെത്തുന്നത്

MediaOne Logo

Web Desk

  • Published:

    17 Dec 2023 2:07 PM GMT

മറ്റൊരു പാന്‍ ഇന്ത്യന്‍ വിസ്മയം;ബഗീരയുടെ ടീസർ എത്തി
X

മറ്റൊരു പാന്‍ ഇന്ത്യന്‍ വിസ്മയത്തിന് കാത്തിരിക്കുകയാണ് സിനിമാ ലോകം. ഹോംബാലെ ഫിലിംസ് അവതരിപ്പിക്കുന്ന 'ബഗീര'യുടെ ടീസർ പുറത്തിറങ്ങി. കെ.ജി.എഫ്, കാന്താര, സലാർ തുടങ്ങിയ സിനിമാ വിസ്മയങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്, ഡൈനാമിക് റോറിംഗ് സ്റ്റാർ ശ്രീമുരളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ബഗീര. ശ്രീമുരളിയുടെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ടീസർ ഇപ്പോൾ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

ഡോ. സൂരി സംവിധാനം ചെയ്‌ത ബഗീരയിൽ, പ്രകാശ് രാജും, എസ്‌എസ്‌ഇ ഫെയിം രുക്മിണി വസന്തുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അജ്‌നീഷാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ നിർമ്മിച്ച ബഗീര രാജ്യത്തുടനീളമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തും. പാൻ-ഇന്ത്യൻ ചിത്രമായ ബഗീര 2024ൽ ഹോംബലെ ഫിലിംസ് തീയറ്ററുകളിൽ എത്തിക്കും.



TAGS :

Next Story