Quantcast

'ആരോട് സംസാരിച്ചാലും അവരെ ചേർത്ത് അവിഹിതക്കഥകൾ സൃഷ്ടിക്കുന്നു'; അമ്മയിൽ നിന്ന് രാജി വയ്ക്കാൻ കാരണം ടിനി ടോമെന്ന് അൻസിബ ഹസൻ

തനിക്കെതിരെ നടൻ അപവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അൻസിബ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2026-05-23 09:08:38.0

Published:

23 May 2026 2:22 PM IST

ആരോട് സംസാരിച്ചാലും അവരെ ചേർത്ത്  അവിഹിതക്കഥകൾ സൃഷ്ടിക്കുന്നു; അമ്മയിൽ നിന്ന് രാജി വയ്ക്കാൻ കാരണം ടിനി ടോമെന്ന് അൻസിബ ഹസൻ
X

കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവിൽ നിന്നും താൻ രാജി വയ്ക്കാൻ കാരണം ടിനി ടോം ആണെന്ന് നടി അൻസിബ ഹസൻ. തനിക്കെതിരെ നടൻ അപവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അൻസിബ ആരോപിച്ചു.

താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിതക്കഥകൾ സൃഷ്ടിക്കുമായിരുന്നുവെന്നാണ് അൻസിബ ന്യൂസ് മലയാളത്തോട് വ്യക്തമാക്കിയത്. തന്നെ മത തീവ്രവാദിയാക്കാൻ നിരന്തര ശ്രമം നടത്തി. താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നതായി പറഞ്ഞ് പരത്തി. താൻ മാനസികമായി ആകെ തകർന്നുവെന്നും ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയിൽ നിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നും നടി പറയുന്നു.

നീന കുറുപ്പ് ഉൾപ്പെടെയുള്ള നടിമാർക്ക് ടിനി ടോമിന്റെ അപവാദപ്രചാരണം ഏൽക്കേണ്ടിവന്നിട്ടുണ്ടെന്നും അൻസിബ പറഞ്ഞു. ടിനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. 'അമ്മ' എക്സിക്യൂട്ടീവിൽ നിന്ന് രാജി വച്ചതിന്റെ യഥാർഥ കാരണം ആളുകൾ അറിയണം എന്നതുകൊണ്ടാണ് വെളിപ്പെടുത്തലെന്നും നടി കൂട്ടിച്ചേർത്തു.

സംഘടനയെ എങ്ങനെ നയിക്കണമെന്ന് അറിയാത്തവരുടെ ഇടപെടലുകളെത്തുടർന്നാണ് പുതിയ വിവാദങ്ങളുണ്ടായതെന്ന് ടിനി ടോം നേരത്തെ പറഞ്ഞിരുന്നു. 'അൻസിബ രാജിയെക്കുറിച്ച് വ്യക്തിപരമായ കാര്യങ്ങളാണ് പറഞ്ഞത്. മറ്റ് കാരണങ്ങളൊന്നും അറിയിട്ടിച്ചില്ല. വ്യക്തിപരമായ തിരക്കുകൾകൊണ്ട് പിന്മാറുന്നു എന്നാണ് പറഞ്ഞത്' എന്നും വ്യക്തമാക്കിയിരുന്നു.

TAGS :

Next Story