Quantcast

പവന്‍ കല്യാണിനെ സര്‍ എന്ന് വിളിച്ചില്ല, പ്രകാശ് രാജിനെ വിളിച്ചു: അനുപമയ്ക്കെതിരെ സൈബര്‍ ആക്രമണം

പവൻ കല്യാണിന്‍റെ ആരാധകരാണ് നടി അനുപമ പരമേശ്വരന് എതിരെ സൈബർ ആക്രമണം നടത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-05-04 04:04:50.0

Published:

4 May 2021 3:34 AM GMT

പവന്‍ കല്യാണിനെ സര്‍ എന്ന് വിളിച്ചില്ല, പ്രകാശ് രാജിനെ വിളിച്ചു: അനുപമയ്ക്കെതിരെ സൈബര്‍ ആക്രമണം
X

തെലുങ്ക് നടന്‍ പവൻ കല്യാണിനെ സര്‍ എന്ന് അഭിസംബോധന ചെയതില്ലെന്ന് പറഞ്ഞ് നടി അനുപമ പരമേശ്വരന് എതിരെ സൈബർ ആക്രമണം. പവൻ കല്യാണിന്‍റെ ആരാധകരാണ് നടി അനുപമ പരമേശ്വരന് എതിരെ സൈബർ ആക്രമണം നടത്തുന്നത്.

പവൻ കല്യാണിന്‍റെ പുതിയ ചിത്രമായ വക്കീൽ സാബ് കണ്ട ശേഷം ചിത്രത്തെയും അഭിനയത്തെയും അഭിനന്ദിച്ചുകൊണ്ട് അനുപമ പങ്കുവെച്ച ട്വീറ്റിന് പിന്നാലെയാണ് അനുപമയ്ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായത്. ഈ ട്വീറ്റില്‍ പവന്‍ കല്യാണിന്‍റെ പേര് മെന്‍ഷന്‍ ചെയ്യുക മാത്രമാണ് അനുപമ ചെയ്തത്. എന്നാല്‍ ട്വീറ്റില്‍ നടന്‍ പ്രകാശ് രാജിന്‍റെ പേര് പരാമര്‍ശിക്കുകയും അതിനൊപ്പം സര്‍ എന്ന് ചേര്‍ക്കുകയും ചെയ്തു. ഇതാണ് പവന്‍ കല്യാണ്‍ ആരാധകരെ ചൊടിപ്പിച്ചത്.

പ്രകാശ് രാജിനെ സർ എന്ന് അഭിസംബോധന ചെയ്ത അനുപമ പവൻ കല്യാണിനെ സർ എന്നു വിളിച്ചില്ലെന്നതാണ് ആരാധകര്‍ അനുപമയ്ക്ക് നേരെ തിരിയാന്‍ കാരണമായത്.

"കഴിഞ്ഞ രാത്രി വക്കീൽ സാബ് ആമസോൺ പ്രൈം വീഡിയോയിൽ കണ്ടു. ശരിക്കും പറയട്ടെ, ശക്തമായ സന്ദേശവും മികച്ച പ്രകടനവുമുള്ള ചിത്രമാണിത്. പവൻ കല്യാൺ തടസ്സങ്ങൾ ഭേദിച്ചിരിക്കുന്നു, നിവേദ, അനന്യ, അഞ്ജലി എന്നീ മൂന്നു സ്ത്രീകഥാപാത്രങ്ങൾ കഥയെ വേറിട്ടു നിർത്തുകയും ചെയ്യുന്നു. പ്രകാശ് രാജ് സർ താങ്കളില്ലാതെ ഈ ചിത്രം അപൂർണമാണ്" എന്നായിരുന്നു അനുപമയുടെ ട്വീറ്റ്.

ട്വീറ്റിന് പിന്നാലെയാണ് അനുപമയ്ക്കെതിരെ ആരാധകര്‍ രംഗത്തെത്തിയത്. പ്രകാശ് രാജ് മാത്രമാണോ താങ്കളുടെ ഒരേ ഒരു സർ എന്നായിരുന്നു ആരാധകരുടെ ചോദ്യം. വിമര്‍ശനം ശക്തമായതോടെ ആരാധകരോട് മാപ്പ് പറഞ്ഞത് അനുപമ റീ ട്വീറ്റ് ചെയ്യുകയായിരുന്നു.

"ക്ഷമ ചോദിക്കുന്നു, ഞാനിപ്പോഴാണ് തിരിച്ചറിഞ്ഞത്.. എല്ലാ ബഹുമാനത്തോടെയും സ്നേഹത്തോടെയും പവൻകുമാർ സർ.." എന്നാണ് താരത്തിന്‍റെ റീ ട്വീറ്റ്. ക്ഷമ പറഞ്ഞുള്ള ട്വീറ്റില്‍ പവന്‍ കല്യാണിനെ ഗാരു എന്നാണ് അഭിസംബോധന. സര്‍ എന്ന വാക്കിന് തുല്യമായി തെലുങ്കില്‍ ഉപയോഗിക്കുന്ന വാക്കാണ് ഗാരു.



അമിതാഭ് ബച്ചന്‍റെ ബോളിവുഡ് ചിത്രം പിങ്കിന്‍റെ തെലുങ്ക് റിമേക്കാണ് വക്കീല്‍ സാബ്. ടൈറ്റില്‍ റോള്‍ ചെയ്യുന്നത് പവന്‍ കല്യാണ്‍ ആണ്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പവന്‍ കല്യാണ്‍ സിനിമാഭിനയത്തിലേക്ക് തിരിച്ചുവന്ന ചിത്രമാണ് വക്കീല്‍ സാബ്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു പവൻ‌ കല്യാൺ ചിത്രം പുറത്ത് വരുന്നത്. ഏപ്രിൽ 9 നാണ് വക്കീൽ സാബ് തിയേറ്റര്‍ പ്രദർശനത്തിനെത്തിയത്. തീയേറ്റർ പ്രദർശനത്തിന് പിന്നാലെ ഏപ്രിൽ 30 ന് ചിത്രം ഓടിടി വഴി പ്രേക്ഷകരിലേക്കെത്തുകയായിരുന്നു.

TAGS :

Next Story