Quantcast

അസാധ്യ സിനിമ; ഹോമിന് അഭിനന്ദനങ്ങളുമായി മുരുഗദോസ്

സംവിധായകന്‍ റോജിന്‍ തോമസിനാണ് മുരുഗദോസ് അഭിനന്ദന സന്ദേശമയച്ചത്

MediaOne Logo

Web Desk

  • Published:

    23 Aug 2021 7:36 AM GMT

അസാധ്യ സിനിമ; ഹോമിന് അഭിനന്ദനങ്ങളുമായി മുരുഗദോസ്
X

ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഹോം. ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരും സിനിമാരംഗത്തുള്ളവരും ഒരു പോലെ ചിത്രത്തെ പ്രകീര്‍ത്തിക്കുകയാണ്. ഹോം കണ്ട പ്രശസ്ത തമിഴ് സംവിധായകന്‍ എ.ആര്‍ മുരുഗദോസ് ഇപ്പോള്‍ ചിത്രത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകന്‍ റോജിന്‍ തോമസിനാണ് മുരുഗദോസ് അഭിനന്ദന സന്ദേശമയച്ചത്.

'ഗുഡ് ഈവനിംഗ് ബ്രദർ, ഇത് സംവിധായകൻ മുരുഗദോസാണ്. ഹോം കണ്ടു. അസാധ്യ സിനിമ. അതിനന്ദനങ്ങൾ', എന്നാണ് മുരുഗദോസ് കുറിച്ചത്.

ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍, ജോ ആന്‍ഡ് ദ ബോയ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഹോം. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്‍ലെന്‍ കെ.ഗഫൂര്‍, ജോണി ആന്‍റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

TAGS :

Next Story