'എല്ലാവരോടും സ്‌നേഹം'; ബ്രേക്കപ്പ് വാർത്തയിൽ പ്രതികരണവുമായി അർജുൻ കപൂർ

പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ച് മലൈകയും കമന്റ് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-01-13 05:24:07.0

Published:

13 Jan 2022 5:24 AM GMT

എല്ലാവരോടും സ്‌നേഹം; ബ്രേക്കപ്പ് വാർത്തയിൽ പ്രതികരണവുമായി അർജുൻ കപൂർ
X

നടി മലൈക അറോറയുമായി വേര്‍പിരിയുന്നു എന്ന വാർത്തകൾ തള്ളി നടൻ അർജുൻ കപൂർ. അഭ്യൂഹങ്ങൾക്ക് സ്ഥാനമില്ലെന്നും സുരക്ഷിതരായിരിക്കൂ എന്നും അർജുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇരുവരും തമ്മിലുള്ള ചിത്രത്തിനൊപ്പമാണ് നടന്റെ കുറിപ്പ്. പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ച് മലൈകയും കമന്റ് ചെയ്തു.

'നിഗൂഢമായ അഭ്യൂഹങ്ങൾക്ക് സ്ഥാനമില്ല. സുരക്ഷിതരും അനുഗ്രഹീതരുമായിരിക്കൂ. ആളുകൾക്ക് നന്മ നേരുന്നു. എല്ലാവരോടും സ്‌നേഹം' - എന്നാണ് അർജുന്റെ കുറിപ്പ്. ഇരുവരും വേർപിരിയുന്നുവെന്ന വാർത്ത ബോളിവുഡ് ലൈഫ് ഡോട് കോമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.


'ആറു ദിവസത്തിലേറെയായി മലൈക അവരുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. സമ്പൂർണമായ ഒറ്റപ്പെടലാണ്. കുറച്ചുകാലത്തേക്ക് പുറംലോകത്തു നിന്ന് മാറിനിൽക്കാനാണ് ആലോചിക്കുന്നത്. അർജുൻ കപൂർ ഈ ദിവസങ്ങളിൽ അവരുടെ വീട് സന്ദർശിച്ചിട്ടുമില്ല. സഹോദരി റിയ കപൂർ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ മൂന്നു ദിവസം മുമ്പ് അർജുൻ എത്തിയിരുന്നു. മലൈകയുടെ വീടിന് അടുത്താണ് റിയയുട വീട്. കുടുംബ വിരുന്നുകളിൽ മലൈകയും പങ്കെടുക്കാറുള്ളതാണ്. അവരെ റിയയുടെ വീട്ടിൽ കണ്ടില്ല' - എന്നായിരുന്നു പോർട്ടലിന്റെ റിപ്പോർട്ട്. മറ്റു മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തിരുന്നു.

2019ലാണ് ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഇരുവരും ബന്ധം പുറംലോകത്തെ അറിയിച്ചത്. അർബാസ് ഖാന്റെ മുൻ ഭാര്യയാണ് മലൈക. ഈ ദാമ്പത്യത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 2016ലാണ് അർബാസുമായി വേർപിരിഞ്ഞത്. ഇരുവരുടെയും പ്രായവ്യത്യാസം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. 48കാരിയാണ് മലൈക. അർജുൻ മുപ്പത്തിയാറുകാരനും. പ്രായ വ്യത്യാസത്തെ ചൊല്ലിയുള്ള ട്രോളുകളോട് ഈയിടെ അർജുൻ കപൂർ രൂക്ഷമായി പ്രതികരിച്ചിരുന്നു.

TAGS :

Next Story