Quantcast

കന്നഡ നടന്‍ സിദ്ദിഖ് സാമന്‍ മലയാളത്തില്‍; 'ആരോമലിന്‍റെ ആദ്യത്തെ പ്രണയം'പൂര്‍ത്തിയായി

അമാന ശ്രീനി നായികയാകുന്ന ചിത്രത്തിൽ സലിംകുമാർ , വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ , റിഷി സുരേഷ്, റമീസ് കെ , ശിവപ്രസാദ്, മെൽബിൻ ,രവി എന്നിവരും കഥാപാത്രങ്ങളാകുന്നു

MediaOne Logo

Web Desk

  • Published:

    14 Dec 2022 6:16 AM GMT

കന്നഡ നടന്‍ സിദ്ദിഖ് സാമന്‍ മലയാളത്തില്‍;  ആരോമലിന്‍റെ ആദ്യത്തെ പ്രണയംപൂര്‍ത്തിയായി
X

നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരൻ ആരോമലിന്‍റെ ജീവിതത്തിലുണ്ടാകുന്ന വളരെ രസകരമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവബഹുല മുഹൂർത്തങ്ങളും കോർത്തൊരുക്കിയ " ആരോമലിന്‍റെ ആദ്യത്തെ പ്രണയം " ചിത്രീകരണം പൂർത്തിയായി. നിരവധി ആഡ് ഫിലിമുകളിലൂടെ ജനശ്രദ്ധ നേടിയ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുന്നത് കന്നട സിനിമയിലെ പോപ്പുലറായ യുവനടൻ സിദ്ദിഖ് സാമനാണ്. അമാന ശ്രീനി നായികയാകുന്ന ചിത്രത്തിൽ സലിംകുമാർ , വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ , റിഷി സുരേഷ്, റമീസ് കെ , ശിവപ്രസാദ്, മെൽബിൻ ,രവി എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ - ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സ് , ഛായാഗ്രഹണം - എൽദോ ഐസക്, കഥ, തിരക്കഥ, സംഭാഷണം - മിർഷാദ് കയ്പമംഗലം, എഡിറ്റിംഗ് , കളറിസ്റ്റ് - അമരിഷ് നൗഷാദ്, ഗാനരചന - രശ്മി സുശീൽ, മിർഷാദ് കയ്പമംഗലം, അനൂപ് ജി, സംഗീതം - ചാൾസ് സൈമൺ, ശ്രീകാന്ത് ശങ്കരനാരായണൻ , ആലാപനം - കെ എസ് ഹരിശങ്കർ , ഹിഷാം അബ്ദുൾ വഹാബ്, അരവിന്ദ് വേണുഗോപാൽ, സച്ചിൻരാജ്, വിനോദ് കോവൂർ, ക്രിയേറ്റീവ് ഡയറക്ടർ - അമരിഷ് നൗഷാദ്, പ്രൊഡക്ഷൻ കൺട്രോളർ - റിയാസ് വയനാട്, പശ്ചാത്തലസംഗീതം - ശ്രീകാന്ത് ശങ്കരനാരായണൻ , കല-സിദ്ദിഖ് അഹമ്മദ്.

ചമയം - ഷിജുമോൻ , കോസ്‌റ്റ്യൂം - ദേവകുമാർ എസ് , കാസ്റ്റിംഗ് ഡയറക്ടർ - റമീസ് കെ , ത്രിൽസ് - സജീർഖാൻ , മരയ്ക്കാർ , കോറിയോഗ്രാഫി - സാകേഷ് സുരേന്ദ്രൻ , സംവിധാന സഹായികൾ - സൂര്യൻ, അലൻ വർഗ്ഗീസ്, അനു എസ് പ്രസാദ്, ലൊക്കേഷൻ മാനേജർ - അനന്തകൃഷ്ണൻ , സ്‌റ്റുഡിയോ - ഫ്യൂച്ചർ വർക്ക്സ് മീഡിയ ഫാക്ടറി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - മുഹമ്മദ് ഫയസ് , അശ്വിൻ മോട്ടി, ഡിസൈൻസ് - അർജുൻ സി രാജ്, മീഡിയ ഫാക്ടറി , സ്റ്റിൽസ് - ബെൻസൻ ബെന്നി, പി ആർ ഒ - അജയ് തുണ്ടത്തിൽ .

TAGS :

Next Story