Quantcast

അരവിന്ദ് സ്വാമി-കുഞ്ചാക്കോ ബോബന്‍ കൂട്ടുക്കെട്ടില്‍ ത്രില്ലര്‍; 'രെണ്ടകം' ടീസര്‍ കാണാം

കുഞ്ചാക്കോ ബോബന്‍റെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും രെണ്ടകത്തിനുണ്ട്

MediaOne Logo

ijas

  • Updated:

    2022-01-03 13:04:33.0

Published:

3 Jan 2022 1:02 PM GMT

അരവിന്ദ് സ്വാമി-കുഞ്ചാക്കോ ബോബന്‍ കൂട്ടുക്കെട്ടില്‍ ത്രില്ലര്‍; രെണ്ടകം ടീസര്‍ കാണാം
X

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവര്‍ ഒന്നിക്കുന്ന 'രെണ്ടകം' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. തീവണ്ടിക്ക് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. മലയാളത്തില്‍ 'ഒറ്റ്' എന്ന പേരിലാകും ചിത്രം പുറത്തിറങ്ങുക. തമിഴ് ടീസറാണ് ഇന്ന് പുറത്തിറങ്ങിയത്.

കുഞ്ചാക്കോ ബോബന്‍റെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും രെണ്ടകത്തിനുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ കൂടിയാണ് 'രെണ്ടകം'. ആഗസ്റ്റ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈഷ റെബ്ബയാണ് നായിക. ഗോവയിലും മംഗലാപുരത്തുമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. എ.എച്ച് കാശിഫാണ് സംഗീതം. ഛായാഗ്രാഹണം-വിജയ്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. മേക്കപ്പ്-റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈനര്‍-രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍-മിഥുന്‍ എബ്രഹാം.


TAGS :

Next Story