Quantcast

ആഷിഖ് അബു-ടോവിനോ കൂട്ടുക്കെട്ട് വീണ്ടും; നാരദൻ ജനുവരി 27 ന് തീയറ്ററുകളിൽ

മായാനദിക്ക് ശേഷം ആഷിഖ് അബു ചിത്രത്തില്‍ ടോവിനോ നായകനാകുന്ന നാരദനില്‍ നിലവിലെ ഇന്ത്യയിലെ മാധ്യമലോകത്തെ അടിസ്ഥാനമാക്കിയാണ് കഥ.

MediaOne Logo

Web Desk

  • Updated:

    2021-12-19 07:09:59.0

Published:

19 Dec 2021 12:30 PM IST

ആഷിഖ് അബു-ടോവിനോ കൂട്ടുക്കെട്ട് വീണ്ടും; നാരദൻ ജനുവരി 27 ന് തീയറ്ററുകളിൽ
X

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് നായകനാകുന്ന 'നാരദന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു.

വൈറസിന് ശേഷം ആഷിഖ് അബുവും ടോവിനോയും ഒന്നിക്കുന്ന ചിത്രത്തിൽ നിലവിലെ ഇന്ത്യയിലെ മാധ്യമലോകത്തെ അടിസ്ഥാനമാക്കിയാണ് കഥ. അന്ന ബെന്നാണ് ചിത്രത്തിലെ നായിക. ഉണ്ണി ആർ ആണ് നാരദന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജനുവരി 27 ന് ചിത്രം തീയറ്ററുകളിലെത്തുക. വേൾഡ് വൈഡ് റിലീസായിരിക്കും. ജോയ് മാത്യു, രൺജി പണിക്കർ, ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, രഘുനാഥ് പാലേരി, ജയരാജ് വാര്യർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ജാഫർ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖർ മേനോനും ഒർജിനൽ സൗണ്ട് ട്രാക്ക് നേഹയും യാക്സൺ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്.

TAGS :

Next Story