മലയാളത്തിലെ പ്രമുഖ നായിക മുഖ്യവേഷത്തിൽ, ദിലീപിന്റെ 'ശുഭരാത്രി'ക്ക് ശേഷം 'അവൾക്കൊപ്പം'; പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ കെ.പി വ്യാസൻ
ദിലീപ് എന്ന നടനെ തമസ്‌കരിക്കാൻ വേണ്ടി മാത്രം ഉണ്ടായ സംഘടനയാണ് ഡബ്ല്യു.സി.സിയെന്ന് കെ.പി വ്യാസൻ നേരത്തെ ആക്ഷേപിച്ചിരുന്നു

ദിലീപ് നായകനായ 'ശുഭരാത്രി'ക്കു ശേഷം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ കെ.പി വ്യാസൻ. 'അവൾക്കൊപ്പം' എന്ന പേരിലാണ് വ്യാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.
ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റർ കെ.പി വ്യാസൻ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. മലയാളത്തിലെ പ്രമുഖ നായിക മുഖ്യവേഷത്തിൽ അഭിനയിക്കുന്ന ചിത്രം എന്നാണ് കാസ്റ്റിങ് കോൾ പോസ്റ്ററിൽ വിശേഷിപ്പിക്കുന്നത്. യു.കെ സ്റ്റുഡിയോസ്-ഫിലിം ക്രാഫ്റ്റിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ രൂപീകരിക്കപ്പെട്ട വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ ഡബ്ല്യു.സി.സിക്കെതിരെ നേരത്തെ കടുത്ത വിമർശനങ്ങൾ നടത്തിയിരുന്നു കെ.പി വ്യാസൻ. മലയാള സിനിമയിൽ ദിലീപ് എന്ന നടനെ തമസ്‌കരിക്കാൻ വേണ്ടി മാത്രം ഉണ്ടായ സംഘടനയാണ് ഡബ്ല്യു.സി.സിയെന്ന് അദ്ദേഹം നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആക്ഷേപിച്ചിരുന്നു.
Summary: 'Avalkoppam' after Dileep's 'Shubharathri'; Director KP Vyaasan announces new movie
Adjust Story Font
16

