Quantcast

എല്ലാം സസ്പെൻസ്, ഭാവനയും ഷാജി കൈലാസും 'ഹണ്ടിന്' ഒരുങ്ങുന്നു; മേക്കിങ് വീഡിയോ പുറത്തുവിട്ടു

ഡോ.കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-17 09:41:18.0

Published:

17 Jan 2023 9:34 AM GMT

Bhavana, Shaji Kailas, Hunt, ഭാവന, ഷാജി കൈലാസ്, ഹണ്ട്
X

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിൻ്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ഭാവന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ താരം മുഖ്യമായും അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണത്തിൻ്റെ ഭാഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഭാവന, അനുമോഹൻ, ഡെയ്ൻ ഡേവിഡ്, ജി.സുരേഷ് കുമാർ, ചന്തു നാഥ് എന്നിവരും ഈ രംഗങ്ങളിൽ അഭിനയരംഗത്തുണ്ട്. പൂർണമായും സസ്പെൻസ്, ഹൊറർ, ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റ രംഗങ്ങളാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ഇത്തരമൊരു ചിത്രത്തിൻ്റെ എല്ലാ ഉദ്വേഗതയും നില നിർത്തിയാണ് ഷാജി കൈലാസിൻ്റെ അവതരണവും.

ജയലക്ഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രം സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഡോ.കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതിഥി രവിയുടെ ഡോ.സാറ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്മൽ അമീർ, രാഹുൽ മാധവ്, രൺജി പണിക്കർ, നന്ദു ലാൽ, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരാണ് മറ്റു താരങ്ങൾ.

രചന - നിഖിൽ. എസ്. ആനന്ദ്. ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ജാക്‌സൺ ജോൺസൺ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം-ബോബൻ, മേക്കപ്പ്-പി.വി.ശങ്കർ, കോസ്റ്റ്യം ഡിസൈൻ-ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനു സുധാകർ. ഓഫീസ് നിർവ്വഹണം-ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്സ്-പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു.ജെ. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകുന്ന ചിത്രം ഉർവ്വശി തിയേറ്റേഴ്‌സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ വാഴൂർ ജോസ്.

TAGS :

Next Story