Quantcast

ഭാവന സ്റ്റുഡിയോസിന്റെ മ്യൂസിക് വീഡിയോ 'കായൽ' റിലീസ് ചെയ്തു; ഷഹബാസ് അമന്റെ ശബ്ദത്തിൽ 'നുമ്മ പാടണ പാട്ട്' ശ്രദ്ധേയമാകുന്നു

ജനുവരി 24-ന് റിലീസ് ചെയ്ത ഈ ഹൃദ്യമായ ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    24 Jan 2026 4:04 PM IST

ഭാവന സ്റ്റുഡിയോസിന്റെ മ്യൂസിക് വീഡിയോ കായൽ റിലീസ് ചെയ്തു; ഷഹബാസ് അമന്റെ ശബ്ദത്തിൽ നുമ്മ പാടണ പാട്ട് ശ്രദ്ധേയമാകുന്നു
X

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ഭാവന സ്റ്റുഡിയോസ് പുറത്തിറക്കിയ 'കായൽ' എന്ന മ്യൂസിക് വീഡിയോയിലെ 'നുമ്മ പാടണ പാട്ട്' സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ജനുവരി 24-ന് റിലീസ് ചെയ്ത ഈ ഹൃദ്യമായ ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.

മലയാളത്തിലെ മികച്ച അണിയറപ്രവർത്തകർ ഒന്നിക്കുന്ന ഈ പ്രോജക്റ്റ് ഒരു സിനിമാറ്റിക് അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. പ്രശസ്ത ഗായകൻ ഷഹബാസ് അമന്റെ സവിശേഷമായ ആലാപനമാണ് ഈ ഗാനത്തിന്റെ ജീവൻ. ഇ.പി. സജീവൻ എഴുതിയ വരികൾക്ക് അനുരാഗ് രാമചന്ദ്രൻ സംഗീതം നൽകിയിരിക്കുന്നു. സച്ചിൻ ബാലു പ്രോഗ്രാമിംഗും അബിൻ പോൾ മിക്‌സിംഗും മാസ്റ്ററിംഗും നിർവ്വഹിച്ചിരിക്കുന്നു.

സഫീർ റുമാനെ സംവിധാനം ചെയ്ത ഈ വീഡിയോ കായലിന്റെ മനോഹരമായ പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും ഏകാന്തതയുടെയും കഥയാണ് പറയുന്നത്. പ്രശാന്ത് മുരളി, ലിയോണ ലിഷോയ്, ബിബിൻ പെരുംപിള്ളി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ വീഡിയോയിൽ നൗഷാദ്, സനോജ് എം.എസ്, ആമിന ബിന്ത് അലി എന്നിവരും അണിനിരക്കുന്നു.

സിനിമ അണിയറയിൽ ഒരുങ്ങുന്നു. ഈ സംഗീത വിരുന്നിനോടൊപ്പം മറ്റൊരു ആവേശകരമായ വാർത്ത കൂടി അണിയറപ്രവർത്തകർ പങ്കുവെച്ചു. ഈ മ്യൂസിക് വീഡിയോയുടെ അതേ ടീം വീണ്ടും ഒന്നിക്കുന്ന ഒരു പുതിയ സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ തിരക്കഥാ രചന പൂർത്തിയായിക്കഴിഞ്ഞു.

TAGS :

Next Story