Quantcast

മുഖ്യ വേഷത്തിൽ ബിജു മേനോനും മേതിൽ ദേവികയും; 'കഥ ഇന്നുവരെ' യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി

മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് 'കഥ ഇന്നുവരെ'

MediaOne Logo

Web Desk

  • Updated:

    2024-08-14 13:10:45.0

Published:

14 Aug 2024 6:38 PM IST

Biju Menon and Methil Devika in lead roles;  The first look motion poster of “Katha Inn Phra” is out മുഖ്യ വേഷത്തിൽ ബിജു മേനോനും മേതിൽ ദേവികയും;  “കഥ ഇന്നുവരെ”യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി, latest entertainment news, malayalam entertainmentv news
X

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന “കഥ ഇന്നുവരെ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് “കഥ ഇന്നുവരെ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.

ബിജു മേനോൻ നായകനായെത്തുന്ന ചിത്രത്തിൽ പ്രശസ്‌ത നർത്തകിയായ മേതിൽ ദേവിക പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ഇത്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പി.ബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് "കഥ ഇന്നുവരെ" നിർമിക്കുന്നത്. ചിത്രം ഉടൻ പ്രദേശത്തിനെത്തും.

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, സംഗീതം - അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദിൽജിത്.

TAGS :

Next Story